മാസങ്ങള്‍ക്ക് ഉള്ളില്‍ മടുത്തു ; ജനുവരിയിൽ ബാഴ്സലോണ വിടാൻ ഒരുങ്ങി ഫ്രാങ്ക് കെസി
2022-23 കാമ്പെയ്നിനിടെ മിഡ്ഫീൽഡർ തന്റെ ടീമിലെ പ്രവർത്തനത്തില്‍ നിരാശനായ ഫ്രാങ്ക് കെസ്സി ഇതിനകം തന്നെ ബാഴ്സലോണയിൽ നിന്ന് പുറത്തേക്ക് ഒരു വഴി തേടുന്നതായി റിപ്പോർട്ടുണ്ട്.25-കാരൻ എസി മിലാനിലെ തന്റെ കരാർ റദ്ദാക്കി, ഒരു ഫ്രീ ട്രാൻസ്ഫറിൽ ആണ് ബാഴ്സലോണയിലേക്ക് വന്നത്.ഇറ്റാലിയൻ വമ്പന്മാർക്ക് വേണ്ടി 223 മത്സരങ്ങളിൽ നിന്ന് 37 ഗോളുകളും 16 അസിസ്റ്റുകളും നേടിയ കെസ്സി മിലാനിൽ ഒരു പ്രധാന കളിക്കാരനായിരുന്നു.
ഇതുവരെ താരം ബാഴ്സലോണയില്‍ ആദ്യ ഇലവനില്‍ ഇടം നേടിയത് നാല് തവണ മാത്രമാണ്.ഫിചാജെസ് പറയുന്നതനുസരിച്ച്, ക്യാമ്പ് നൗവിലെ തന്റെ നിലവിലെ അവസ്ഥയിൽ കെസ്സി അതൃപ്തനാണെന്നും ജനുവരിയില്‍ തന്നെ മാറണം എന്ന തീരുമാനത്തില്‍ ആണത്രേ താരം.മിഡ്ഫീൽഡറെ വീണ്ടും സൈൻ ചെയ്യാൻ മിലാന് തന്നെ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു, എന്നാൽ മറ്റ് നിരവധി ഇറ്റാലിയൻ ക്ലബ്ബുകളും അദ്ദേഹത്തിന്റെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുണ്ട്.






































