വന്നപോലെ മടങ്ങി രാഹുൽ, നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം
ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടം. ഫോമിലല്ലാത്ത കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. 12 പന്തിൽ നിന്നും 9 റൺസുമായാണ് രാഹുൽ മടങ്ങിയത്. വാൻ മീകെരെനാണ് വിക്കറ്റ്.
ഫ്രെഡ് ക്ലാസന്‍റെ അഞ്ചാം ഓവറില്‍ രോഹിത് നല്‍കിയ അനായാസ ക്യാച്ച് ടിം പ്രിംഗിള്‍ നിലത്തിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാവുമായിരുന്നു. തൊട്ടടുത്ത ഓവറിലും രോഹിത് നല്‍കിയ ദുഷ്തകരമായൊരു ക്യാച്ച് പ്രിംഗിളിന് കൈയിലൊതുക്കാനായില്ല.
24 പന്തില്‍ നിന്നും 28 റണ്‍സോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 12 പന്തില്‍ 10 റണ്‍സുമായി വിരാട് കോലിയുമാണ് ക്രീസില്‍. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8 ഓവർ പിന്നിടുമ്പോൾ 48-1 എന്ന നിലയിലാണ് ടീം ഇന്ത്യ.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം വൈകിയതിനാല്‍ ഇതേ ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് മത്സരത്തിന്‍റെ ടോസ് വൈകിയിരുന്നു. പാകിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.