ലോകകപ്പിന്റെ രസംകൊല്ലിയായി മഴ; ന്യൂസിലന്‍ഡ്-അഫ്‌ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു
ട്വന്റി 20 ലോകകപ്പിന് മഴ ഭീഷണി തുരുന്നു. ഇന്ന് ന്യൂസിലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന ഗ്രൂപ്പ് ഒന്നിലെ മത്സരം മഴ കാരണം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചു. ഇന്ത്യന്‍ സമയം 1.30-നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ മഴ കനത്തതോടെ ആര്‍ക്കും ഗ്രൗണ്ടിലേക്ക് ഒന്ന് ഇറങ്ങാന്‍ പോലും സാധിച്ചില്ല.
ഇതോടെ ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡാണ് ഒന്നാമത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് പോയിന്റാണ് അവര്‍ക്ക്. അഫ്ഗാന്‍ ഒരു പോയിന്റുമായി ആറാം സ്ഥാനത്താണ്. ബുധനാഴ്ച്ച നടന്ന ഇംഗ്ലണ്ട് – അയര്‍ലന്‍ഡ് മത്സരവും മഴ മുടക്കിയിരുന്നു. ഒടുവില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം അനുസരിച്ച് അയര്‍ലന്‍ഡ് അഞ്ചു വിക്കറ്റിന് വിജയിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ചിന് 105 എന്ന നിലയിലാവുമ്പോഴാണ് മഴയെത്തുന്നത്. പിന്നാലെ അയര്‍ലന്‍ഡിനെ വിജയികളായി പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള അയര്‍ലന്‍ഡ് നാലാമതാണ്. ഇത്രയും തന്നെ പോയിയുള്ള ഇംഗ്ലണ്ട് മൂന്നാമതും.