പുത്തൻ റെക്കോർഡുമായി സ്റ്റോയ്നിസ്, ശ്രീലങ്കക്കെതിരെ പിറന്നത് വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി
ടി20 ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസിന് റെക്കോര്‍ഡ്. ലോകകപ്പില്‍ ഓസ്ട്രേലിയന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡാണ് സ്റ്റോയ്നിസ് ഇന്ന് സ്വന്തമാക്കിത്. 17 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും പറത്തിയ സ്റ്റോയ്നിസ് നേരിട്ട 18ാം പന്തില്‍ ഒരു സിക്സ് കൂടി പറത്തി 59 റണ്‍സുമായി പുറത്താകാതെ നിന്നു.
ട്വന്റി 20 ലോകകപ്പില്‍ പിറക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയും കൂടിയാണ് സ്റ്റോയ്നിസിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. നെതര്‍ലന്‍ഡ്സ് ബാറ്റര്‍ സ്റ്റീഫന്‍ മൈബര്‍ഗ് 17 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതായിരുന്നു ടി20 ലോകകപ്പിലെ വേമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി.
2010ലെ ടി20 ലോകകപ്പില്‍ സിഡ്നിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് സ്റ്റോയ്നിസ് ഇന്ന് മറികടന്നത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇപ്പോഴും ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ പേരിലാണ്. 2007ലെ ആദ്യ ലോകകപ്പില്‍ 12 പന്തിലായിരുന്നു യുവി വെടിടക്കെട്ട് അര്‍ധസെഞ്ചുറി നേടിയത്.






































