ബാഴ്സലോണയേ തങ്ങളുടെ ഉറച്ച പ്രതിരോധത്തിലൂടെ പരീക്ഷിക്കാന്‍ അത്ലറ്റിക്കോ ബിലിബാവോ
ഞായറാഴ്ച രാത്രി അത്ലറ്റിക് ബിൽബാവോയെ ക്യാമ്പ് നൗവിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ബാഴ്സലോണ ലാ ലിഗയിൽ തുടർച്ചയായ രണ്ടാം വിജയം റെജിസ്റ്റര്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍. കറ്റാലൻ ടീം നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്,ചിര വൈരികള്‍ ആയ റയൽ മാഡ്രിഡിനേക്കാൾ മൂന്ന് പോയിന്റ് പിന്നില്‍.മുന്‍ ബാഴ്സ കോച്ച് വാല്‍വറഡേ നയിക്കുന്ന അത്ലറ്റിക്ക് ആറാം സ്ഥാനത്തും.
വില്ലാറിയലുമായുള്ള വ്യാഴാഴ്ചത്തെ മത്സരത്തില്‍ ജയം നേടി എങ്കിലും പ്രതിരോധം ശക്തമായ ടീമുകള്‍ എത്തുമ്പോള്‍ ബാഴ്സയുടെ പ്രകടനം ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണ്. മികച്ച പ്രതിരോധത്തിന് പേരുകേട്ട ബിലിബാവോ ഇന്നത്തെ മത്സരത്തില്‍ ബാഴ്സക്കെതിരെ ഒരു കോട്ട കെട്ടി തന്നെ ആയിരിക്കും ഇന്നത്തെ മത്സരത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നത്.മത്സരം കാമ്പ് ന്യൂയില്‍ ആണ് എന്നത് ബാഴ്സക്ക് നേരിയ മേല്‍ക്കൈ നല്കുന്നു.സീനിയര്‍ ടീമങ്കങ്ങളെ എല്ലാം തഴഞ്ഞ് ഒരു യുവ മികച്ച യുവ നിര ടീമിനെ ആയിരിക്കും സാവി ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ ഇറക്കുന്നത്.ഫോര്‍വേഡ് ലൈനില്‍ സാവി ആരെ അണിനിരത്തും എന്നത് ഇപ്പോഴും വ്യക്തമല്ല.ഉസ്മാന്,ഡെംബെലെ, ലെവൻഡോവ്സ്കി, ഫാട്ടി എന്നിവര്‍ ആദ്യ അടങ്ങുന്ന ആദ്യ ടീമും,റഫീഞ്ഞ,ടോറസ് എന്നിവരെ സബ് ആയി നിയമിക്കാനുമാണ് സാവിയുടെ തീരുമാനം എന്ന് സ്പാനിഷ മാധ്യമങ്ങള്‍ പ്രവചനം നടത്തിയിട്ട് ഉണ്ട്.






































