Cricket Cricket-International Top News

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍

October 22, 2022

author:

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍. മേഘാലയയെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് കേരളം പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. ഗ്രൂപ്പ് സിയില്‍ നിന്നാണ് കേരളത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മേഘാലയ ഉയര്‍ത്തിയ 101 റണ്‍സ് വിജയലക്ഷ്യം കേരളം 12.2 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 28 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

വിഷ്ണു വിനോദ് 27 റണ്‍സോടെ മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (4) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. മുഹമ്മദ് അസറുദ്ദീന്‍ (14), രോഹന്‍ കുന്നുമ്മല്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അബ്ദുള്‍ ബാസിത് (13), സിജോമോന്‍ ജോസഫ് (4) എന്നിവര്‍ പുറത്താവാതെ നിന്നു. ചെങ്കാം സംഗ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മേഘാലയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു. കണിശതയോടെ പന്തെറിഞ്ഞ കേരളത്തിന്റെ ബൗളര്‍മാരാണ് മേഘാലയയെ ചെറിയ സ്‌കോറിലൊതുക്കുന്നതിന് സഹായിച്ചത്. കേരളത്തിനായി വൈശാഖ് ചന്ദ്രനും മിഥുന്‍ എസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോല്‍ സിജോമോന്‍ ജോസഫ്, കെ.എം.ആസിഫ്, ബേസില്‍ തമ്പി, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Leave a comment