ലിവര്‍പൂളിന് എതിരാളി അവസാന സ്ഥാനക്കാരായ നോട്ടിംഗ്ഹാം ഫോറസ്റ്റ്
ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ലിവര്‍പൂള്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടാന്‍ ഒരുങ്ങുന്നു.നോട്ടിംഗ്ഹാം ഗ്രൗണ്ട് സിറ്റി ഗ്രൗണ്ട് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.യുർഗൻ ക്ലോപ്പിന്റെ ടീം വെസ്റ്റ് ഹാം യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് വരുന്നത് ,ഫോറസ്റ്റ് ആകട്ടെ ശക്തര്‍ ആയ ബ്രൈട്ടനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തില്‍ ആണ്.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത് ഇരിക്കുന്ന ഫോറസ്റ്റിനു ഇതുവരെ ലീഗില്‍ ഒരു വിജയം മാത്രമേ നേടാന്‍ കഴിഞ്ഞുളൂ.തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ നേടിയതോടെ രണ്ടാഴ്ച്ച മുന്നേ പത്താം സ്ഥാനത് നിന്ന് ലിവര്‍പൂള്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു. സിറ്റിയെ ഒരു ഗോളിന് തോല്‍പ്പിച്ചത് ക്ലോപ്പ് കാമ്പിനു കൂടുതല്‍ കരുത്ത് നല്കുന്നു.ഇന്നത്തെ മത്സരത്തില്‍ വലിയ ഒരു മാര്‍ജിന്‍ വിജയം രേഖപ്പെടുത്തി ടോപ് ഫോര്‍ എന്ന ലക്ഷ്യത്തിനു അടുത്തെത്താന്‍ ആയിരിക്കും ക്ലോപ്പ് ശ്രമിക്കുന്നത്.






































