ട്വൻ്റി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി; അയർലൻ്റ് വെസ്റ്റ് ഇൻഡീസിനെ തകർത്തത് ഒൻപത് വിക്കറ്റിന്
ടി20 ലോകകപ്പില്‍ വമ്പന്മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. തോല്‍വിയോടെ രണ്ട് തവണ ചാമ്പ്യന്മാരായ വിന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. തോല്‍ക്കുന്നവര്‍ പുറത്താകുമെന്നതിനാല്‍ ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഐറിഷ് ടീം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. അയര്‍ലന്‍ഡിന്റെ ഗാരേത് ഡെലാനിയാണ് കളിയിലെ കേമന്‍.
മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 17.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ നിന്ന പോള്‍ സ്റ്റിര്‍ലിംഗാണ് ഐറിഷ് പടയെ വിജയത്തിലേക്ക് നയിച്ചത്. തോൽവിയോടെ രണ്ട് വട്ടം ചാമ്പ്യന്മാരായ വിന്‍ഡീസ് പുറത്തായി, അയര്‍ലന്റ് സൂപ്പര്‍ 12-ന് യോഗ്യത നേടുകയും ചെയ്തു.
നേരത്തെ ബ്രൻ്റൺ കിംഗിൻ്റെ മികച്ച ഇന്നിംഗ്സാണ് വിൻഡീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. കിംഗ് 48 ബോളിൽ പുറത്താകാതെ 62 റൺസ് നേടി. നാലോവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഗാരത് ഡെലനിയാണ് വിൻഡീസിനെ തകർത്തത്.
ഡെലനി തന്നെയാണ് കളിയിലെ താരവും.






































