ടി20 ലോകകപ്പിന്റെ സെമിയിലെത്താന്‍ ഇന്ത്യക്ക് 30 ശതമാനം സാധ്യത; പ്രവചനം മുൻ നായകന്റേത്
ഇത്തവണത്തെ ടി20 ലോകകപ്പിന്റെ സെമിയിലെത്താന്‍ ഇന്ത്യക്ക് 30 ശതമാനം സാധ്യത മാത്രമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്. ഇന്ത്യ ലോകകപ്പില്‍ കിരീടം നേടുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും സെമിയിലെത്തിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ പ്രവചനം നടത്തുന്നതില്‍ അര്ഥമുള്ളൂവെന്നും കപില്‍ പറഞ്ഞു.
അതേസമയം ഇന്ത്യ സെമിയിലെത്തുന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. ഇന്ത്യ സെമിയിലെത്താന്‍ വെറും 30 ശതമാനം സാധ്യത മാത്രമെ താന്‍ കാണുന്നുള്ളൂവെന്നാണ് മുൻ നായകന്റെ അഭിപ്രായം. ഇന്ത്യയുടെ ബാറ്റിംഗ് കരുത്തുറ്റതാണെന്നും കപില്‍ പറഞ്ഞു.
കെഎല്‍ രാഹുലും വിരാട് കോലിയും രോഹിത് ശര്‍മയുമുള്ള ബാറ്റിംഗ് നിരയിലേക്ക് സൂര്യകുമാര്‍ യാദവിനെപ്പോലൊരു കളിക്കാരന് കൂടി വരുന്നതോടെ ആ ബാറ്റിംഗ് നിര കരുത്തുറ്റതാകുക സ്വാഭാവികമാണെന്നും എന്നാല്‍ ടി20 ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ ടീമില്‍ വേണ്ടത് മികച്ച ഓള് റൗണ്ടര്‍മാരുടെ സാന്നിധ്യമാണെന്നും പറഞ്ഞു.
ടി20 ലോകകപ്പില്‍ മുഹമ്മദ് ഷമി ജസ്പ്രീത് ബുമ്രക്ക് ഒത്ത പകരക്കാരനാവും മുഹമ്മദ് ഷമിയെന്ന് പറഞ്ഞ കപില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യമെന്നും വ്യക്തമാക്കി.






































