Cricket Cricket-International Top News

ടി20 ലോകകപ്പ്; സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ തോൽപ്പിച്ച് ഇംഗ്ലണ്ട്

October 17, 2022

author:

ടി20 ലോകകപ്പ്; സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ തോൽപ്പിച്ച് ഇംഗ്ലണ്ട്

ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ തോൽപ്പിച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ160 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 14.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത മഴമൂലം 19 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ബാറ്റിംഗിന് ഇറങ്ങാതിരുന്നപ്പോള്‍ ഷാന്‍ മസൂദിന്‍റെയും മുഹമ്മദ് വാസിം ജൂനിയറിന്‍റെയു ഇഫ്തിഖര്‍ അഹമ്മദിന്‍റെയും ബാറ്റിംഗ് മികവിലാണ് പാകിസ്ഥാന്‍ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്.

മറുപടി ബാറ്റിംഗില്‍ ബെന്‍ സ്റ്റോക്സും ഹാരി ബ്രൂക്കും സാം കറനും ലിയാം ലിവിംഗ്‌സ്റ്റണും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്‌ടത്തിൽ അനായാസം ലക്ഷ്യത്തിലെത്തി. 14.4 ഓവറിലാണ് ഇംഗ്ലീഷ്‌പട ലക്ഷ്യം മറികടന്നത്.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ഫിലിപ്പ് സാള്‍ട്ടിനെയും (1), അലക്സ് ഹെയ്ല്‍സിനെയും (9) തുടക്കത്തിലെ നഷ്ടമായെങ്കിലും ബെന്‍ സ്റ്റോക്സ് (36), ലിയാം ലിവിംഗ്സ്റ്റണ്‍ (28), ഹാരി ബ്രൂക്ക് (45*), സാം കറന്‍ (33*) എന്നിവരുടെ പ്രകടനമാണ് അനായാസ വിജയം ഒരുക്കിയത്. പാകിസ്ഥാനുവേണ്ടി മുഹമ്മദ് വസീം ജൂനിയര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ പരിക്കുമാറി തിരിച്ചെത്തി. ഷാദിഹ് അഫ്രീദി രണ്ടോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.

Leave a comment