ടി20 ലോകകപ്പിനുള്ള ടീമിൽ മാറ്റം വരുത്തി പാകിസ്ഥാൻ
ടി20 ലോകകപ്പിനുള്ള ടീമിൽ മാറ്റം വരുത്തി ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ. ഉസ്മാൻ ഖാദറിനെ റിസർവിലേക്ക് മാറ്റി പകരം ഫഖർ സമാനെ 15 അംഗ ടീമിലേക്ക് തെരഞ്ഞെടുത്തതാണ് പുതിയ മാറ്റം. ലെഗ് സ്പിന്നർ ഉസ്മാൻ ഖാദറിനെ ന്യൂസിലൻഡിനും ബംഗ്ലാദേശിനുമെതിരായ ത്രിരാഷ്ട്ര പരമ്പരയിലും താരത്തിന് പരിക്ക് കാരണം കളിക്കാനായിരുന്നില്ല.
പാകിസ്ഥാനിൽ നടന്ന ടി20 പരമ്പരയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെ ഖാദറിന് തള്ളവിരലിന് പൊട്ടലുണ്ടായി. ഇതുവരെ പൂർണമായും പരിക്ക് ഭേദമാവാത്തതിനാലാണ് ടീമിൽ മാറ്റംകൊണ്ടുവരാൻ പാകിസ്ഥാൻ നിർബന്ധിതരായത്. ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിനുള്ള ടീമിലേക്ക് താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഒക്ടോബർ 22-ന് മുമ്പ് താരത്തെ സെലക്ഷന് ലഭ്യമാക്കാനാകില്ലെന്നാണ് അറിയുന്നത്. എങ്കിലും താരത്തെ ലോകകപ്പിൽ നിന്നും പൂർണമായും ഒഴിവാക്കാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറായിട്ടില്ല. പരിക്കിൽ നിന്ന് മോചിതനായ ഷഹീൻ അഫ്രീദിക്കൊപ്പം ശനിയാഴ്ച്ച (ഒക്ടോബർ 15) താരം ലണ്ടനിൽ നിന്ന് ബ്രിസ്ബേനിലെത്തും.
അതേസമയം ഒക്ടോബർ 17 ന് ഇംഗ്ലണ്ടിനെതിരെയും ഒക്ടോബർ 19 ന് അഫ്ഗാനിസ്ഥാനെതിരെയും നടക്കുന്ന സന്നാഹ മത്സരങ്ങളിൽ ഫഖർ സമാൻ കളിക്കും. തങ്ങളുടെ ടി20 ലോകകപ്പ് കാമ്പയിനിന്റെ ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ ടീം ഇന്ത്യയുമായി പാകിസ്ഥാൻ കളിക്കും.






































