നിർണായകമായ ലിവർപൂൾ വിജയത്തിന് ശേഷം ആഴ്സണലിന്റെ പിന്തുണയെ പ്രശംസിച്ച് മൈക്കൽ അർട്ടെറ്റ
തന്റെ ടീം ലിവർപൂളിനെതിരെ 3-2 ന് വിജയം നേടിയതിന് ശേഷം താൻ ഇതുവരെ കണ്ടിട്ടില്ലാത്ത അന്തരീക്ഷം സൃഷ്ടിച്ചതിന് ആഴ്സനൽ ആരാധകർക്ക് മൈക്കൽ അർട്ടെറ്റ നന്ദി പറഞ്ഞു.മത്സരം പൂര്‍ത്തിയായതോടെ ഗണ്ണേഴ്സ് സീസണിലെ എട്ടാം വിജയം നേടുകയും പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും ചെയ്തു.
ഇതുപോലൊരു സായാഹ്നം എനിക്ക് സമ്മാനിച്ച താരങ്ങള്‍ക്കും ഞങ്ങളുടെ പിന്തുണക്കാർക്കും വളരെ നന്ദി.ഇത് പോലൊരു പിന്തുണ ഞാന്‍ ആദ്യം ആയാണ് കാണുന്നത്.ഞാന്‍ ഇവിടെ എത്തിയതിന് ശേഷം ഉണ്ടായ ഏറ്റവും മധുരമായ നിമിഷങ്ങളില്‍ ഒന്നാണ് ഇത്.ഇത് പോലുള്ള അന്തരീക്ഷം ഞങ്ങളുടെ താരങ്ങളുടെ ആത്മവിശ്വാസം വാനോളം എത്തിക്കുന്നു.ഇന്നലെ സമ്മര്‍ദ സാഹചര്യങ്ങളില്‍ സമചിത്തത കൈവിടാതെ താരങ്ങള്‍ പെരുമാറിയ പ്രധാന കാരണവും ആരാധകരുടെ ഈ പിന്തുണ മൂലം ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.” ആര്‍റെറ്റ മത്സരശേഷം സ്കൈ സ്പോര്‍ട്ട്സിനോട് പറഞ്ഞു.






































