” മോശം ഫോമിലും ഞങ്ങൾ ആഴ്സണളിനെ വിറപ്പിച്ചു ” – ക്ലോപ്പ്
ആഴ്സണലിനെതിരെ തോല്‍വി നേരിട്ട ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ക്ലോപ്പ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ എന്ന ലക്ഷ്യം മറന്നിരിക്കുന്നു എന്ന് വെളിപ്പെടുത്തി. നിലവില്‍ തങ്ങള്‍ വളരെ മോശം ഫോമില്‍ ആണ് എന്ന് സമ്മതിച്ച ക്ലോപ്പ് ആഴ്സണല്‍ പോലുള്ള ഒരു ടീമിനെ വെള്ളം കുടിപ്പിക്കാന്‍ കഴിയുന്നത് തന്നെ ഒരു വലിയ കാര്യം ആണെന്നും അവകാശപ്പെട്ടു.
“ഇത് പോലുള്ള മോശം അവസ്ഥയില്‍ ലഭിക്കുന്ന ടീമുകള്‍ ദുര്‍ബലര്‍ ആണെങ്കില്‍ ഒ൦രു ജയം ടീം അങ്കങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും.എന്നാല്‍ സിറ്റി,ആഴ്സണല്‍ പോലുള്ള മികച്ച ഫോമില്‍ ഉള്ള ടീമുകള്‍ വന്നാല്‍ പോലും പുറം തിരിഞ്ഞു നില്‍ക്കാതെ യുദ്ധം ചെയ്യണം.അതാണ് ശരി.ഞങ്ങൾ ഒരു പ്രയാസകരമായ നിമിഷത്തിലാണ്, ഒരുമിച്ച് ഇതിലൂടെ കടന്നുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനു വേണ്ടിയുള്ള കഠിന പ്രയത്നത്തില്‍ ആണ് ഞാനും ടീമും.”ക്ലോപ്പ് മാധ്യമങ്ങളോട് പറഞ്ഞു.






































