പരിക്കില്‍ നിന്ന് മുക്തന് ആയ ഡി യോങ്ങ് പരിശീലന സെഷനിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു
പരിക്കുകള്‍ ബാഴ്സക്കും സാവിക്കും തലവേദന നല്കുന്ന ഈ സമയത്ത് ഫ്രെങ്കി ഡി ജോംഗിന്റെ തിരിച്ചുവരവ് ടീം കാമ്പില്‍ വലിയ ഒരു ആശ്വാസം ആയിരിക്കും.മുണ്ടോ ഡിപോർട്ടീവോനല്കിയ റിപ്പോര്‍ട്ട് പ്രകാരം ഡച്ച് മിഡ്ഫീൽഡർ പൂർണ്ണ പരിശീലനത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു.വാരാന്ത്യത്തിൽ സെൽറ്റ വിഗോയ്ക്കെതിരായ ക്ലബിന്റെ അടുത്ത മത്സരത്തിന് താരം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നെതർലാൻഡ്സുമായുള്ള അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് പരിക്കേറ്റ ഡി യോങ്ങ് റിയൽ മല്ലോർക്ക,ഇന്റര്‍ മിലാന് എന്നീ ക്ലബുകള്‍ക്കെതിരെ കളിച്ചിരുന്നില്ല.കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ പതിവ് ഫോമില്‍ നിന്ന് വ്യതിചലിച്ച ഗാവിയെ മാറ്റി പരീക്ഷിക്കാന്‍ ആണ് ഇപ്പോള്‍ സാവിയുടെ തീരുമാനം.ഇനി മിലാനുമായും റയല്‍ മാഡ്രിഡുമായും നടക്കാന്‍ പോകുന്ന അടുത്ത ആഴ്ച്ചത്തെ മത്സരങ്ങളില്‍ ഡി യോങ്ങ് ആദ്യ ഇലവനില്‍ ഇടാം നേടാനുള്ള സാധ്യത ഇപ്പോള്‍ വളരെ വലുത് ആണ്,






































