ഖത്തർ 2022 തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ലയണൽ മെസ്സി
ഖത്തറിലേത് ആയിരിക്കും തന്റെ അവസാനത്തെ വേള്‍ഡ് കപ്പ് എന്ന് സെബാസ്റ്റ്യൻ വിഗ്നോലോയുമായി ഒരു അഭിമുഖത്തിൽ സംസാരിച്ച മെസ്സി വ്യക്തമാക്കി.2026ൽ അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലും അടുത്ത ലോകകപ്പ് എത്തുമ്പോൾ മെസ്സിക്ക് 39 വയസ്സ് തികയും. അപ്പോഴും തന്റെ ഫോം നിലനിര്‍ത്താന്‍ ആകും എന്ന ഒരുറപ്പും താരത്തിന് ഇല്ല.ഒരു വേള്‍ഡ് കപ്പ് എന്ന താരത്തിന്റെ സ്വപ്നം നിറവേറ്റാന്‍ കിട്ടുന്ന അവസാനത്തെ അവസരം ആണിത്.
35 വയസ്സുള്ള മെസ്സി ഇപ്പോള്‍ ഏതൊരു യുവ താരത്തിനെയും വെല്ലുവിളിക്കാന്‍ പോന്ന രീതിയില്‍ മികച്ച ഫോമിലാണ്.ഈ സീസണിൽ പാരീസ് സെന്റ് ജെർമെയ്നിനായി 13 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളിൽ അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്.കൂടാതെ അർജന്റീനക്ക് വേണ്ടിയും അദ്ദേഹം ഫോം കണ്ടെത്തി കഴിഞ്ഞു.120 മിനിറ്റ് മാത്രം കളിച്ചിട്ടും രണ്ട് സൗഹൃദ മത്സരങ്ങളിൽ നിന്ന് മെസ്സി നാല് ഗോളുകൾ നേടിയിട്ടുണ്ട്.






































