തുടയെല്ലിന് പരിക്കേറ്റ ഫ്രാങ്ക് കെസി ഈ മാസം ഇനി കളിക്കാന്‍ സാധ്യതയില്ല
ബാഴ്സലോണയുടെ പരുക്ക് പ്രശ്നങ്ങൾ തുടരുകയാണ്, കറ്റാലൻ ഭീമന്മാർക്ക് പരിക്ക് മൂലം സേവനം ലഭിക്കാന്‍ സാധ്യത ഇല്ലാത്ത താരങ്ങളുടെ ലിസ്റ്റില്‍ മിഡ്ഫീൽഡർ ഫ്രാങ്ക് കെസ്സിയും ചേരുന്നു.ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ ഇന്ററിനോട് തോറ്റ അവസാന കുറച്ചു സമയം താരം കളിച്ചിരുന്നു.ബാഴ്സലോണയിൽ നിന്ന് കെസ്സി എത്രനാൾ പുറത്തിരിക്കുമെന്നതിനെക്കുറിച്ച് ഒരു വിശദാംശവുമില്ല, പക്ഷേ ടീമിന് ഈ മാസം വളരെ പ്രധാനം ആയതും കൂടാതെ പല സുപ്രധാന താരങ്ങളുടെ പരിക്കുകളും ബാഴ്സലോണയേ വല്ലാതെ അലട്ടുന്നുണ്ട്.
കെസ്സിക്ക് സാവി ആദ്യ ഇലവനില്‍ വലിയ അവസരങ്ങള്‍ നല്കാറുണ്ടായിരുന്നില്ല.ഇതുവരെ താരം ബാഴ്സക്ക് വേണ്ടി എട്ടു മത്സരങ്ങളില്‍ മാത്രം ആണ് കളിച്ചിട്ടുള്ളത്.കെസ്സിയെ കൂടാതെ ജൂൾസ് കൗണ്ടെ, റൊണാൾഡ് അരൗഹോ, ഫ്രെങ്കി ഡി ജോംഗ് മെംഫിസ് ഡിപേ, ഹെക്ടർ ബെല്ലറിൻ,ക്രിസ്റ്റ്യന്‍സണ്‍ എന്നിവരും ബാഴ്സയില്‍ പരിക്കിന്റെ പിടിയില്‍ ആണ്.






































