ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നിൽ 250 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നിൽ 250 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക. ലഖ്നൗ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഹെന്റിച്ച് ക്ലാസന് (74*), ഡേവിഡ് മില്ലര്‍ (75*), ക്വിന്റണ്‍ ഡി കോക്ക് (48) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
മഴയെ തുടര്‍ന്ന് മത്സരം നേരത്തെ 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് പ്രോട്ടീസ് 249 റൺസ് എടുത്തത്. ടോസ് നൽ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി മിന്നുന്ന തുടക്കമാണ് ജന്നെമന്‍ മലാന്- ഡി കോക്ക് സഖ്യം നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 49 റൺസാണ് അടിച്ചെടുത്തത്. എന്നാൽ 22 റൺസെടുത്ത മലനെ പുറത്താക്കി ഷർദൂൽ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി.
പിന്നാലെ എത്തിയ തെംബ ബവൂമ (8), എയ്ഡന്‍ മാര്‍ക്രം (0) എന്നിവര്‍ പെട്ടന്ന് മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നിന് 71 എന്ന നിലയിലായി. എന്നാല്‍ ക്ലാസനൊപ്പം നിന്ന ഡി കോക്ക് പെട്ടന്നുള്ള തകര്‍ച്ച ഒഴിവാക്കി. ക്ലാസനൊപ്പം 39 റണ്‍സ് കൂട്ടിചേര്‍ത്തതിന് ശേഷമാണ് ഡി കോക്ക് മടങ്ങിയത്. പിന്നീട് ക്ലാസനൊപ്പം ക്രീസില്‍ ഡേവിഡ് വന്നതോടെ സ്കോര്‍ വേഗത്തില്‍ ഉയര്‍ന്നു. ഇരുവരും 139 റണ്‍സ് കൂട്ടിചേര്‍ത്തു. 65 പന്തില്‍ നിന്നാണ് ക്ലാസന് 74 റണ്‍സെടുത്തത്. ആറ് ഫോറും രണ്ട് സിക്സും ഇന്നിഗ്സില്‍ ഉള്‍പ്പെടുന്നു. മില്ലര്‍ 63 പന്തുകള്‍ നേരിട്ടു. മൂന്ന് സിക്സും അഞ്ച് ഫോറും ഇന്നിംഗില്‍ ഇണ്ടായിരുന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളും ഇരുവര്‍ക്കും തുണയായി.






































