ബുംറയ്ക്ക് പകരക്കാരനാകാൻ യോഗ്യൻ ഷമിയെന്ന് മുൻ ഇന്ത്യൻ സെലക്ടർ
വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനാകാൻ മുതിർന്ന പേസർ ബോളർ മുഹമ്മദ് ഷമിക്ക് കഴിയുമെന്ന് മുൻ ഇന്ത്യൻ സെലക്ടർ സാബ കരിം. ഷോപീസ് ഇവന്റിനായുള്ള ലോക ടൂർണമെന്റിനായുള്ള ഇന്ത്യയുടെ 15 അംഗ ടീമിലെ സ്റ്റാൻഡ്ബൈ കളിക്കാരുടെ പട്ടികയിലാണ് ഷമിയെ നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പുതിയ പന്തിൽ വളരെ ഫലപ്രദമായി ബോൾ ചെയ്യാൻ കഴിവുള്ള ഒരു അതുല്യ താരമായതിനാൽ ജസ്പ്രീത് ബുംറയുടെ അഭാവം ടി20 ലോകകപ്പിൽ ഇന്ത്യക്ക് കനത്ത നഷ്ടമായിരിക്കുമെന്നും കരീം വ്യക്തമാക്കി. ഴിഞ്ഞയാഴ്ച ഓസ്ട്രേലിയക്കെതിരെ അവസാന രണ്ട് ടി20 മത്സരങ്ങളിലും ബുംറ കളിച്ചിരുന്നു. അതിനു ശേഷമാണ് പുറംവേദനയെ തുടർന്ന് താരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ നിന്നും ബിസിസിഐ ഒഴിവാക്കുന്നത്.
ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയില്ലെങ്കിലും ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളില്‍ ഷമി ടീമിലുണ്ടായിരുന്നു. എന്നാൽ പരമ്പരയ്ക്ക് മുമ്പ് താരം കൊവിഡ് ബാധിതനാവുകയായിരുന്നു. പിന്നീട് പകരക്കാരമായി ഉമേഷ് യാദവ് ടീമിൽ എത്തിയെങ്കിലും ഷമി ഇപ്പോൾ രോഗമുക്തനായിട്ടുണ്ട്.






































