Foot Ball ISL Top News

കഴിഞ്ഞ തവണ നഷ്ട്ടപ്പെട്ടത് ഇത്തവണ നേടിയിരിക്കും – അഡ്രിയാന്‍ ലൂണ

September 26, 2022

കഴിഞ്ഞ തവണ നഷ്ട്ടപ്പെട്ടത് ഇത്തവണ നേടിയിരിക്കും – അഡ്രിയാന്‍ ലൂണ

ഹീറോ ISL 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരമായ അഡ്രിയാൻ ലൂണ ഇത്തവണ ബ്ലാസ്റ്റേഴ്സ് വരുന്നത് കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ആണ് എന്ന് സമയത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ടത് ഇത്തവണ നേടാനുള്ള സ്വപ്നം കാണുന്ന ടീമിന് ആരാധകരും മാനേജ്മെന്റും വലിയ പിന്തുണയാണ് നല്‍കുന്നത് എന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

മിഡ്ഫീൽഡിന്റെ ഹൃദയഭാഗത്ത്, വെറും ഗോളുകൾക്കും അസിസ്റ്റുകൾക്കും പുറമെ, ടീമിന് മികച്ച മാനസിക പിന്തുണയാണ് താരം നല്‍കുന്നത്.ആദ്യ സീസണില്‍ തന്നെ താരം മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ വിശ്വാസം പിടിച്ചുപറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു.  കഴിഞ്ഞ സീസണില്‍ മിഡ്ഫീല്‍ഡില്‍ മലയാളി യുവ താരമായ സഹല്‍ അബ്ദുല്‍ സമദുമായി മികച്ച കോമ്പിനേഷന്‍ ഫുട്ബോള്‍ കളിക്കാന്‍ കഴിഞ്ഞു എന്നും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Leave a comment