European Football Foot Ball Top News

വാന്‍ ഡൈക്ക് ഗോളില്‍ നെതര്‍ലാണ്ട്സ് ; ഒന്നാം സ്ഥാനത്തോടെ സെമി ബെര്‍ത്ത് ഉറപ്പാക്കി

September 26, 2022

വാന്‍ ഡൈക്ക് ഗോളില്‍ നെതര്‍ലാണ്ട്സ് ; ഒന്നാം സ്ഥാനത്തോടെ സെമി ബെര്‍ത്ത് ഉറപ്പാക്കി

രണ്ടാം പകുതിയിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്ക് നേടിയ ഗോളോടെ നെതർലാൻഡ്‌സ് ഞായറാഴ്ച അയൽക്കാരായ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് അവരുടെ നേഷൻസ് ലീഗ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും അടുത്ത വർഷത്തെ നോക്കൌട്ട് റൗണ്ടില്‍ ഒരിടവും നേടി.ആറു മത്സരങ്ങളില്‍ നിന്ന് തോല്‍വി അറിയാതെ അഞ്ച് ജയവും ഒരു സമനിലയും നേടിയാണ്‌ ഡച്ച് ടീം ലീഗ് എ ഗ്രൂപ്പ് 4 ല്‍ ഒന്നാം സ്ഥാനത് തുടരുന്നത്.മത്സരത്തില്‍ ഒരു വലിയ മാര്‍ജിന്‍ വിജയം നേടിയാല്‍ മാത്രമേ ബെല്‍ജിയത്തിന് സെമിയില്‍ എത്താന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ.

Netherlands vs Belgium LIVE score: Belgium travel to Netherlands for  must-win game

തുടക്കം  മുതല്‍  ഇരു ടീമുകളും മികച്ച രീതിയില്‍ ഏറ്റുമുട്ടി എങ്കിലും  ഗോളുകള്‍ മാത്രം വിട്ട് നിന്നു.ആദ്യ പകുതി മുതല്‍ നേരിയ മേല്‍ക്കൈ ബെല്‍ജിയത്തിനു ആയിരുന്നു , രണ്ടാം പകുതിയില്‍ ഡച്ച് നിര കൂടുതല്‍ മികച്ച ആക്രമണം കാഴ്ച്ചവെക്കാന്‍  തുടങ്ങി.73 ആം മിനുട്ടില്‍ കോഡി ഗാക്ക്പ്പോ    എടുത്ത കോര്‍ണര്‍ കിക്കില്‍   നിന്ന് വാന്‍ ഡൈക്ക് നേടിയ  ഹെഡര്‍ ഗോള്‍ ആണ് മത്സരം മാറ്റി മറച്ചത്.

 

Leave a comment