European Football Foot Ball Top News

ഓസ്ട്രിയയിലെ വിജയത്തോടെ ക്രൊയേഷ്യ നേഷൻസ് ലീഗ് സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു

September 26, 2022

ഓസ്ട്രിയയിലെ വിജയത്തോടെ ക്രൊയേഷ്യ നേഷൻസ് ലീഗ് സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു

ക്രൊയേഷ്യ അടുത്ത വർഷം നടക്കാന്‍ പോകുന്ന നേഷൻസ് ലീഗ് സെമിഫൈനലിന് യോഗ്യത നേടി, ഞായറാഴ്ച വിയന്നയിൽ റിലഗേറ്റഡ് ഓസ്ട്രിയയ്‌ക്കെതിരായ സമഗ്രമായ 3-1 വിജയത്തോടെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ക്രോയേഷ്യ ആറു മത്സരങ്ങളില്‍ നിന്ന് പതിമൂന്നു പോയിന്റ് നേടി ഒന്നാം സ്ഥാനം നിലനിര്‍ത്തി.വെറും നാല് പോയിന്റ് നേടിയ ഓസ്ട്രിയ ആണ് ലീഗ് എ  ഗ്രൂപ്പ് 1 അവസാന സ്ഥാനത് ഉള്ളത്.

Austria - Croacia: Croatia clinch Nations League Finals spot by relegating  Austria - UEFA Nations League

നിക്കോള വ്ലാസിച്ച് നല്‍കിയ പാസിലൂടെ ഗോള്‍ നേടി കൊണ്ട് മത്സരം തുടങ്ങി ആറാം മിനുട്ടില്‍  മോഡ്രിച്ച്   ക്രോയേഷ്യക്ക് ലീഡ് നേടി കൊടുത്തു എങ്കിലും മൂന്നു മിനുട്ടിനുള്ളില്‍ തന്നെ ഓസ്ട്രിയക്ക് വേണ്ടി ഫോര്‍വേഡ് ക്രിസ്റ്റോഫ് ബൗംഗാർട്ട്നർ ഗോള്‍ മടക്കി.തുടര്‍ന്ന് മത്സരം തീരാന്‍ ഇരുപത് മിനുറ്റ് വരെ മറ്റൊരു ഗോള്‍ പിറക്കാത്തതിനാല്‍ സമനിലയില്‍ കലാശിക്കും എന്ന് തോന്നിച്ച മത്സരം  മൂന്നു മിനുട്ടിനുള്ളില്‍ ക്രോയേഷ്യക്ക് വേണ്ടി മാർക്കോ ലിവാജ,ദെജാന്‍ ലോവ്രന്‍ എന്നിവര്‍ രണ്ടു ഗോള്‍ കണ്ടെത്തിയതോടെ  കീഴ്മേല്‍ മറിഞ്ഞു.അടുത്ത വര്‍ഷം ആയിരിക്കും നോക്കൌട്ട് മത്സരങ്ങള്‍ നടക്കാന്‍ പോകുന്നത്.

Leave a comment