റസലും നരെയ്നും എന്തുകൊണ്ട് ടീമിലിടം ലഭിച്ചില്ലെന്ന് വ്യക്തമാക്കി വിൻഡീസ് ചീഫ് സെലക്ടർ
വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങളായ ആന്ദ്രെ റസലിനും സുനില്‍ നരെയ്നും ടീമിൽ ഇടംലഭിക്കാതിരുന്നത് ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ട്വന്റി 20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തില്‍പ്പെടുന്നവരാണ് ഇരുവരും. എന്നാൽ വിവാദങ്ങളിൽ പ്രതികരിച്ച് എന്തുകൊണ്ട് റസലിനെയും നരെയ്നിനെയും ടീമിലുള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഡെസ്മണ്ട് ഹെയ്നസ് രംഗത്തെത്തി.
റസ്സലിന്റെ കാര്യത്തില്‍ അദ്ദേഹം ഫോമിലല്ലെന്ന കാരണമാണ് ഹെയ്നസ് കണ്ടെത്തിയത്. ‘ ഈ വര്‍ഷം ആദ്യം റസ്സലുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ഞങ്ങള്‍ ഇതുവരെ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ തൃപ്തരല്ല. കരീബിയന്‍ ക്രിക്കറ്റ് ലീഗില്‍ അദ്ദേഹം കളിക്കുന്നുണ്ടെങ്കിലും ഫോമിലല്ല. ഫോമിലില്ലാത്ത താരത്തെ ടീമിലുള്‍പ്പെടുത്താനാവില്ല. അതുകൊണ്ട് നന്നായി കളിക്കുന്ന മറ്റൊരു താരത്തിന് അവസരം നല്കി’-ഹെയ്നസ് പറഞ്ഞു.






































