ഡാനിഷ് ടീമായ കോപ്പന്‍ഹാഗനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ അരഞ്ഞേറ്റം കുറിക്കാന്‍ ഒരുങ്ങി ഡോര്‍ട്ടുമുണ്ട്
കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത് ബുണ്ടസ്ലിഗ പൂര്‍ത്തിയാക്കിയ ബൊറൂസിയ ഡോർട്ട്മുണ്ട് ആദ്യ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ ഡാനിഷ് ടീമായ കോപ്പൻഹേഗനെ നേരിടാന്‍ ഒരുങ്ങുന്നു.ഇത്തവണ ഒരു തോല്‍വിയോടെയും നാല് ജയങ്ങളോടേയും ആണ് ബോറൂസിയ ബുണ്ടസ്ലിഗക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ഇന്ത്യന്‍ സമയം പത്തെകാലിന് ഡോര്‍ട്ടുമുണ്ടിന്റെ കോട്ടയായ വെസ്റ്റ്ഫാലെൻസ്റ്റേഡിയൻ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.
കോപ്പന്‍ഹെഗനെ കൂടാതെ ഗ്രൂപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി,സെവിയ്യ എന്നിവരെ നേരിടാന്‍ ഒരുങ്ങുന്ന ബോറൂസിയക്ക് ഗ്രൂപ്പ് ഘട്ടം അല്‍പം ബുദ്ധിമുട്ട് ആയിരിക്കും.കൂടാതെ അവരുടെ തുറുപ്പ് ചീട്ടായ എര്‍ലിംഗ് ഹാലണ്ടിനെ സിറ്റിക്ക് നഷ്ട്ടപ്പെടുത്തുകയും ചെയ്ത മഞ്ഞ പടക്ക് ക്യാപ്റ്റന്‍ മാര്‍ക്ക് റ്യൂയിസില്‍ ആണ് പ്രതീക്ഷ.കഴിഞ്ഞ മത്സരത്തില്‍ ജാമി ബൈനോ-ഗിറ്റൻസണ് തോളിന്‍റെ സ്ഥാനം തെറ്റിയത് ടീമിന് വലിയ തിരിച്ചടി ആണ് ലഭിച്ചിരിക്കുന്നത്. താരത്തിനു സര്‍ജറി ആവശ്യമില്ല എന്ന് ടീം മാനെജ്മെന്റ് അറിയിച്ചിരുന്നു. ഹോഫന്‍ഹെയിമിനെതിരെ നടന്ന മല്‍സരത്തില്‍ പങ്കെടുക്കാതിരുന്ന ഡോണേൽ മാലെനും കരിം അഡെയെമിയും ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തുന്നത് മാനേജര്‍ എഡിൻ ടെർസിക്കിന് ആശ്വാസവാര്‍ത്തയായിരിക്കും.






































