ചാമ്പ്യന്‍സ് ലീഗില്‍ ശക്തമായ ഒരു തുടക്കം കുറിക്കാന്‍ ചെല്‍സി
ചെൽസി 2022-23 ചാമ്പ്യൻസ് ലീഗ് കാമ്പെയ്ൻ ആരംഭിക്കുന്നത് ഡൈനാമോ സാഗ്രെബിനെതിരെ ക്രൊയേഷ്യയിലേക്കുള്ള ഒരു യാത്രയോടെയാണ്.കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസന് മൂന്നാം സ്ഥാനത്തോടെ അവസാനിപ്പിച്ച് കൊണ്ട് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയപ്പോള്‍ ഡൈനാമോ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്യാൻ മൂന്ന് യോഗ്യതാ റൗണ്ടുകള്‍ കടന്നുള്ള വരവ് ആണ്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തെക്കാലിന് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
ശനിയാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ വിവാദപരമായ 2-1 വിജയം ബ്ലൂസിനെ ലിവർപൂളിനേക്കാൾ ഒരു പോയിന്റ് മുകളില്‍ എത്തിച്ചിരിക്കുന്നു.എന്നാല്‍ സമ്മര്‍ വിന്‍ഡോയില്‍ പണം ഒഴുക്കിയ മാനേജ്മെന്റിന് ഇത്തവണ ഇതിലും കൂടുതല്‍ വലിയ പ്രകടനം ടീമിന്റെ പക്ഷത് നിന്നും പ്രതീക്ഷിക്കുന്നു.അതിനാല്‍ ഈ ചാമ്പ്യന്‍സ് ലീഗ് ഒരു വലിയ മാര്‍ജിനില്‍ വിജയത്തോടെ തുടങ്ങാന്‍ ആയിരിക്കും ചെല്‍സിയുടെ ലക്ഷ്യം.ഡെനിസ് സക്കറിയയും പിയറി-എമെറിക്ക് ഔബമേയാങ്ങും ഇന്നത്തെ മത്സരത്തില്‍ അരങ്ങേറ്റം നടത്തുമെന്ന് ഉള്ള സൂചന ടുഷല്‍ നല്‍കിയിട്ടുണ്ട്.ഇന്നത്തെ മത്സരത്തില്‍ ക്യാപ്റ്റന്‍ തിയാഗോ സിൽവയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.






































