ഡോര്‍ട്ടുമുണ്ടിനെ ഒന്നാം സ്ഥാനത് നിന്ന് താഴെ ഇറക്കാന്‍ ബയേണ്‍
ബുണ്ടസ്ലിഗയിൽ ശനിയാഴ്ച നടക്കാന്‍ പോകുന്ന മത്സരത്തിൽ യൂണിയൻ ബെർലിൻ ആതിഥേയരായ ബയേൺ മ്യൂണിക്കിനെ തങ്ങളുടെ ഹോം ഗ്രൌണ്ടിലേക്ക് ക്ഷണിക്കുന്നു. ഇന്ത്യന്‍ സമയം ഏഴു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.നാല് മത്സരങ്ങൾക്ക് ശേഷം 10 പോയിന്റുമായി ഇരു ടീമുകളും രണ്ടും മൂന്നും സ്ഥാനത് ആണ്.
ഗോള്‍ മെഷീന് ആയ ലെവന്‍ഡോസ്ക്കി പോയതിനു ശേഷവും ജൂലിയൻ നാഗെൽസ്മാന്റെ കീഴിലെ രണ്ടാം സീസണില്‍ മികച്ച തുടക്കം ആണ് ബയേണ്‍ കാഴ്ച്ചവെച്ചത്.തുടര്‍ച്ചയായ മൂന്നു വിജയം നേടി കുതിപ്പ് തുടര്‍ന്ന അവരെ സമനിലയില്‍ പിടിച്ചു കെട്ടിയത് മൊൺചെൻഗ്ലാഡ്ബാക്ക് ആയിരുന്നു.നിലവില്‍ ഒന്നാം സ്ഥാനത് ഇരിക്കുന്ന ചിരവൈരികള്‍ ആയ ഡോര്‍ട്ടുമുണ്ടിനെ താഴെ ഇറക്കാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം നേടിയേ തീരൂ മ്യൂണിക്കിന്.അത് അത്രക്ക് എളുപ്പം ആവാന്‍ വഴിയില്ല.ബെര്‍ലിന്‍ എതിരായ മത്സരം അവര്‍ക്ക് കടുപ്പം ഏറിയത് തന്നെ ആയിരിക്കും.യൂണിയൻ ബെർലിൻ ഉർസ് ഫിഷറിന്റെ ശിക്ഷണത്തിൽ കൂടുതല്‍ അപകടകാരികള്‍ ആവുകയാണ്.2018-19 ലെ തന്റെ ആദ്യ സീസണിൽ ബുണ്ടസ്ലിഗയിലേക്കുള്ള അവരുടെ ആദ്യ പ്രമോഷന് ലഭിച്ചതിനു ശേഷം 11, ഏഴ്, അഞ്ച് സ്ഥാനങ്ങൾ ആണ് ബുണ്ടസ്ലിഗയില് അവര്‍ നേടിയിട്ടുള്ളത്.






































