മാര്‍ക്ക് റ്യൂസിന്റെ ഏക ഗോളില്‍ ഡോര്‍ട്ടുമുണ്ട്
വെള്ളിയാഴ്ച നടന്ന ഹോഫന്ഹെയിമിനെതിരെ നടന്ന മത്സരത്തില്‍ മാർക്കോ റിയൂസ് നേടിയ ഏക ഗോളിന്റെ വിജയത്തില്‍ ഡോര്‍ട്ടുമുണ്ട് ജര്‍മന്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു.അഞ്ച് കളികളില്‍ ഒരു തോല്‍വിയും നാല് ജയവും എന്നിങ്ങനെ ആണ് ഡോര്ട്ടുമുണ്ടിന്റെ ഇതുവരെയുള്ള കണക്കുകള്‍.16-ാം മിനിറ്റിൽ ജൂലിയൻ ബ്രാൻഡ് നല്കിയ അവസരത്തില്‍ നിന്നാണ് റ്യൂസിന്റെ വിജയഗോള്‍ പിറന്നത്.
ഇന്ന് ബുണ്ടസ്ലിഗയില് നടക്കുന്ന മറ്റൊരു മത്സരത്തില്‍ മ്യൂണിക്കും ബെര്‍ലിനും സമനിലയില്‍ പിരിഞ്ഞാല്‍ ലീഗിലെ ഒന്നാം സ്ഥാനത് തുടരാന്‍ ഡോര്‍ട്ടുമുണ്ടിനു കഴിഞ്ഞേക്കും.ആദ്യ പകുതിയില്‍ ഹോഫന്ഹെയിമിനെതിരെ മികച്ച രീതിയില്‍ പന്ത് തട്ടിയ ഡോര്‍ട്ടുമുണ്ട് രണ്ടാമത് ഒരു ഗോള്‍ ചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടു.രണ്ടാം പകുതിയില്‍ ഡോര്‍ട്ടുമുണ്ടിനെതിരെ കൂടുതല്‍ ഊര്‍ജസ്വലതയോടെ കളിച്ചു എങ്കിലും ഡോര്‍ട്ടുമുണ്ട് പ്രതിരോധം മറികടന്നു ഒരു ഗോള്‍ കണ്ടെത്താന്‍ ഹോഫന്ഹെയിമിനും കഴിഞ്ഞില്ല.ഹാഫ് ടൈമിന് തൊട്ടുമുമ്പ് യുവ താരം ജാമി ബൈനോ-ഗിറ്റൻസിന് തോളിനു സ്ഥാനഭ്രംശം സംഭവിച്ചത് ബോറൂസിയക്ക് വലിയ ഒരു തിരിച്ചടി നല്കി.പരിക്ക് മൂലം ഇതിനകം തന്നെ മിഡ്ഫീൽഡർ മോ ദാഹൂദിന്റെ സേവനവും ഡോര്‍ട്ടുമുണ്ടിനു അടുത്ത കുറച്ചു മാസങ്ങളായി ലഭിച്ചേക്കില്ല.






































