തുടര്‍ച്ചയായ മൂന്നാം ലീഗ് വിജയം ലക്ഷ്യമിട്ട് ബാഴ്സലോണ
ശനിയാഴ്ച രാത്രി എസ്റ്റാഡിയോ റാമോണിൽ സെവിയ്യയ്ക്കെതിരെ 2022-23 കാമ്പെയ്ൻ തുടരുമ്പോൾ ബാഴ്സലോണ തുടർച്ചയായ മൂന്നാം ലാ ലിഗ വിജയം ലക്ഷ്യമിടുന്നു.റയൽ വല്ലാഡോളിഡിനെതിരെ 4-0 ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ആണ് ബാഴ്സലോണ വരുന്നത് എങ്കില്‍ സെവിയ്യ അവരുടെ അവസാന മത്സരത്തിൽ അൽമേരിയയോട് 2-1 തോൽവി ഏറ്റുവാങ്ങി.ഇതുവരെ ഒരു വിജയം നേടാന്‍ ആവാതെ പാടുപ്പെടുന്ന സെവിയ്യ ലാലിഗ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ്.
ബെറ്റിസുമായുള്ള മത്സരത്തില്‍ തങ്ങളുടെ ചിരവൈരികള്‍ ആയ റയല്‍ മാഡ്രിഡ് സമനിലയില്‍ പിരിഞ്ഞാല്‍ നാളത്തെ മത്സരവിജയം ഒരുപക്ഷെ ബാഴ്സലോണയെ ലീഗിന് തലപ്പത്തേക്ക് എത്തിച്ചെക്കും.അതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സാവിയും കൂട്ടരും ലക്ഷ്യം വെക്കുന്നില്ല.ഓഗസ്റ്റ് 13-ന് റയോ വല്ലെക്കാനോയുമായി ഒരു ഗോൾരഹിത സമനിലയിൽ കളി ആരംഭിച്ചു എങ്കിലും ടീമിന്റെ ഗെയിം ഡിസ്പ്ലേ ഓരോ മത്സരം കഴിയുംതോറും കൂടുതല്‍ തെളിഞ്ഞു വരുന്നുണ്ട്.കഴിഞ്ഞ രണ്ടു മത്സരത്തില്‍ നാല് ഗോള്‍ നേടിയ ലെവന്ഡോസ്ക്കിയില് തന്നെ ആയിരിക്കും ഗോള്‍ നേടുന്നതിന് ബാഴ്സ ആശ്രയിച്ചിരിക്കുന്നത്.നാളത്തെ മത്സരത്തില്‍ റാക്കിറ്റിച്ച് മുന്‍ ക്ലബ് ആയ ബാഴ്സയെ നേരിടുമ്പോള്‍ യുവ ഫ്രഞ്ച് താരം കൂണ്ടേ തന്റെ മുന്‍ ക്ലബായ സേവിയ്യക്കെതിരെ ബൂട്ട് കെട്ടുന്നു എന്നതും നാളത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്.നാളെ രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































