EPL 2022 European Football Foot Ball Top News

ഒന്നാം സ്ഥാനത്തിന് വേണ്ടി സിറ്റി ; നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിനു ഒരുങ്ങി ആസ്റ്റണ്‍ വില്ല

September 3, 2022

ഒന്നാം സ്ഥാനത്തിന് വേണ്ടി സിറ്റി ; നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിനു ഒരുങ്ങി ആസ്റ്റണ്‍ വില്ല

ശനിയാഴ്ച വൈകുന്നേരം ആസ്റ്റൺ വില്ലയെ നേരിടാൻ യാത്ര ചെയ്യുമ്പോള്‍ സിറ്റിയുടെ ലക്ഷ്യം  എങ്ങനെയെങ്കിലും ഒരു വലിയ മാര്‍ജിനില്‍ വിജയം നേടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുക എന്നതായിരിക്കും.ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് വില്ല കോട്ടേജില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.

 

കഴിഞ്ഞ മത്സരങ്ങളില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാതെ ആറ് ഗോളുകൾക്ക് സിറ്റി മറികടന്നെങ്കില്‍ സ്റ്റീവൻ ജെറാർഡിന്റെ ടീം 2-1 ന് ആഴ്സണലിനോട്‌ പരാജയപ്പെട്ടു.തുടര്‍ച്ചയായ മൂന്നു ലീഗ് തോവികള്‍ നേരിട്ട വില്ല പത്തൊന്‍പതാം സ്ഥാനത്താണ്.അതിനാല്‍ വില്ല നടത്താന്‍ പോകുന്നത് നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം ആയിരിക്കും.പേര് കേട്ട സിറ്റിയുടെ ഫോര്‍വേഡ് നിരക്ക് എന്ത് മറുപടിയാണ് വില്ലക്ക് നല്‍കാന്‍ ഉള്ളത് എന്ന് നാളെ കാണാന്‍ ആകും.കൂടാതെ തുടര്‍ച്ചയായ ഹാട്രിക്ക് പ്രകടനം കാഴ്ച്ചവെച്ച് കൊണ്ട് ഹാലണ്ട് മികച്ച ഫോമില്‍ ആണ് താനും.ഈ ഒരു മത്സരത്തിലും തോല്‍വിയാണ് ഫലം എങ്കില്‍ ഒരു പക്ഷെ ജെറാര്‍ഡിനെ മാനെജ്മെന്റ് പുറത്താക്കിയേക്കാം.ലിവര്‍പൂളിനെതിരെ വളരെ മോശം രീതിയില്‍ തോറ്റ സ്കോട്ട് പാർക്ക് ആയിരുന്നു ഈ സീസണില്‍  പ്രീമിയര്‍ ലീഗിലെ ആദ്യത്തെ പുറത്താക്കപ്പെട്ട മാനേജര്‍.

 

Leave a comment