ലുക്കാസ് ഒക്കാമ്പോസിനായി അയാക്സ്; മാനുവൽ അകഞ്ഞിയുടെ ഡീലിന് തൊട്ടരികിലെത്തി സിറ്റി.!
കഴിഞ്ഞ ദിവസമാണ് അയാക്സിൻ്റെ സൂപ്പർ താരമായ ആൻ്റണി ക്ലബ്ബ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. താരത്തിൻ്റെ പകരക്കാരനായി അയാക്സ് ചെൽസിയിൽ നിന്നും ഹക്കീം സയക്കിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരും എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റൂമറുകൾ. എന്നാൽ കഥ മാറിയിരിക്കുകയാണ്. സയക്കിൻ്റെ ഡീലിൻ്റെ കാര്യത്തിൽ എന്തോ തടസം നേരിടുന്നതിനാൽ ആൻ്റണിയുടെ പകരക്കാരനായി അയാക്സ് പ്രധാന പരിഗണന നൽകുന്നത് അർജൻ്റീനിയൻ സ്ട്രൈക്കർ ആയ ലൂക്കാസ് ഒക്കാമ്പോസിനാണ്. താരത്തിന് വേണ്ടി സെവിയ്യയുമായി അയാക്സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വരുന്ന മണിക്കൂറുകളിൽ ഈ ഒരു ട്രാൻസ്ഫർ നടക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തത വരുന്നതാണ്.
ജർമ്മൻ ക്ലബ്ബ് ആയ ബൊറൂസിയ ഡോർട്ട്മുണ്ടിൻ്റെ പ്രതിരോധനിരക്കാരൻ ആണ് സ്വിറ്റ്സർലൻഡ് താരമായ മാനുവൽ അക്കഞ്ഞി. മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കുവാൻ ശ്രമിക്കുന്നുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാലിപ്പോൾ സിറ്റി താരത്തെ സ്വന്തമാക്കുന്നതിൻ്റെ തൊട്ടരികിൽ എത്തിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇതിനായി 17 മില്യൺ യൂറോയുടെ ഒരു ബിഡ് ബൊറൂസിയയ്ക്ക് മുന്നിൽ സിറ്റി സമർപ്പിച്ചിട്ടുണ്ട്. എന്തായാലും ഈയൊരു ഡീൽ ഉടനെയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.