പിയറി-എമെറിക് ഔബമേയങ്ങിനെയും ഭാര്യയേയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച
ബാഴ്സലോണ ഫോർവേഡ് പിയറി-എമെറിക് ഔബമെയങ്ങിന്റെ വീട്ടില്‍ ഇന്നലെ കവര്‍ച്ച നടന്നിരിക്കുന്നു.നാല് കള്ളന്മാര് അദ്ധേഹത്തിന്റെ വീട്ടില്‍ കയറി തോക്കും ഇരുമ്പ് ദണ്ഡുകളും കാണിച്ച് ഭീഷണിപ്പെടുത്തി.സേഫ് തുറന്ന് നിരവധി ആഭരണങ്ങൾ കൈക്കലാക്കുന്നതുവരെ മോഷ്ടാക്കൾ ഔബമേയാങ്ങിനെയും ഭാര്യയെയും ആയുധങ്ങളുടെ മുന്നില്‍ നിര്‍ത്തുകയായിരുന്നു.
തുടർന്ന് വെള്ള നിറത്തിലുള്ള ഔഡി എ3 കാറിൽ ഇവർ ഓടി രക്ഷപ്പെട്ടു. ഇതാദ്യമായല്ല ഒരു ബാഴ്സലോണ കളിക്കാരന്റെ വീട് ഇത്തരത്തിൽ മോഷണം പോകുന്നത് – 2018-ൽ ജോർഡി ആൽബയ്ക്കും ഇതേ വിധി നേരിടേണ്ടി വന്നിരുന്നു.കുറച്ചു ദിവസം മുന്നേയാണ് ബാഴ്സലോണ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ 70,000 യൂറോ വിലയുള്ള വാച്ച് വ്യാഴാഴ്ച ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ട് സിയുട്ടാറ്റ് എസ്പോർട്ടിവയ്ക്ക് പുറത്ത് മോഷ്ടിക്കപ്പെട്ടത്. ക്ലബിന്റെ പരിശീലന സൗകര്യങ്ങളുടെ കവാടത്തിൽ ഓട്ടോഗ്രാഫ് ഒപ്പിടാനും ആരാധകരുമായി ഫോട്ടോയെടുക്കാനും നിർത്തിയപ്പോഴാണ് താരത്തിനു വാച്ച് നഷ്ട്ടമായത്.






































