ലോണിൽ വലഡോളിഡിലേക്ക് പോകുന്നതിനു മുന്‍പേ എസ് അബ്ഡെയുടെ കരാർ പുതുക്കാൻ ബാഴ്സലോണ
ആക്രമണാത്മകവും ഫലപ്രദവുമായ ഡ്രിബ്ലിംഗ് ശൈലി കൊണ്ടും കഴിഞ്ഞ സീസണില്‍ മികച്ച അഭിപ്രായം നേടിയ യുവ മൊറോക്കന്‍ താരമായ എസ് അബ്ദേയേ ലോണില്‍ വിടാനുള്ള തീരുമാനത്തില്‍ ആണ് ബാഴ്സലോണ.ടീമില്‍ ഫോര്‍വേഡുകള്‍ ആവശ്യത്തില്‍ അധികം ബാഴ്സക്ക് ഉണ്ട്.ഒബമയേങ്ങ് ഈ സമ്മറില്‍ ചെല്‍സി അല്ലെങ്കില്‍ യുണൈറ്റഡിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.സാവിയുടെ ഇഷ്ട്ട താരമായ അലക്സ് കൊളാഡോയും ഈ സമ്മറില്‍ എല്ച്ചേയിലേക്കും പോയി.
ഞായറാഴ്ച വൈകുന്നേരം ബാഴ്സലോണ റയൽ വല്ലാഡോളിഡിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ മാച്ച്ഡേ ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.വരും മണിക്കൂറുകളിൽ ഒരു വായ്പാ കരാറില്‍ വല്ലാഡോലിഡുമായി ഒരു വായ്പാ കരാറില്‍ അദ്ദേഹം ഒപ്പിടും എന്ന് മാറ്റിയോ മൊറെറ്റോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.അദ്ദേഹത്തിന്റെ ബാഴ്സയുമായുള്ള കരാർ 2024-ൽ അവസാനിക്കും. അതിനാല്‍ അദ്ദേഹത്തിനോട് ആദ്യം 2026 വരെ നീളുന്ന ഒരു കരാര്‍ നീട്ടാനുള്ള ആവശ്യം ബാഴ്സ ഉന്നയിച്ചിട്ടുണ്ട്.ഭാവിയില്‍ താരം ബാഴ്സക്ക് ഒരു മുതല്‍ കൂട്ട് ആകുമെന്ന് മാനെജ്മെന്റ് ഉറച്ചു വിശ്വസിക്കുന്നു.






































