ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ
2022 ഏഷ്യാ കപ്പിനുള്ള തങ്ങളുടെ 17 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ. സീനിയര്‍ താരം മുഹമ്മദ് നബിയാണ് നായകനായി എത്തുമ്പോൾ നജീബുള്ള സര്‍ദ്രാനാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ടൂർണമെന്റിന്റെ പതിനഞ്ചാമത് എഡിഷൻ ഓഗസ്റ്റ് 27-ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) ആരംഭിക്കും.
അയർലൻഡിനെതിരായ ഇപ്പോൾ നടക്കുന്ന പരമ്പരയിൽ ടീമിൽ നിന്ന് ഒരു മാറ്റം മാത്രവുമായാണ് ഏഷ്യാ കപ്പിനുള്ള ടീമിനെയും പ്രഖ്യാപിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്ന ടീമിലെ ഷറഫുദ്ദീന്‍ അഷ്റഫിന് പകരം സമീയുള്ള ഷെന്‍വാരി ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.
2020-നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത ഷെന്‍വാരി അടുത്തിടെ നടന്ന ഷ്പാഗീസ ക്രിക്കറ്റ് ലീഗില്‍ തകർപ്പൻ ഫോമിലായിരുന്നതാണ് തുണയായത്. ഏഷ്യാ കപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീം ഇങ്ങനെ;
മുഹമ്മദ് നബി (നായകൻ), നജീബുള്ള സദ്രാൻ, അസ്മത്തുള്ള ഒമർസായി, അഫ്സർ സസായി, ഫസൽഹഖ് ഫാറൂഖി, ഫരീദ് അഹമ്മദ് മാലിക്, ഹഷ്മത്തുള്ള ഷാഹിദി, ഹസ്രത്തുള്ള സസായ്, ഇബ്രാഹിം നവ്‌ജീബ് സദ്‌റാൻ, കരീം നവ്‌ജീബ് സദ്രാൻ , റഹ്മാനുള്ള ഗുർബാസ്, നൂർ അഹമ്മദ്, സമിയുള്ള ഷിൻവാരി, റാഷിദ് ഖാൻ






































