ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിരസിച്ച ക്ലബുകളുടെ ലിസ്റ്റിലേക്ക് എസി മിലാനും ഇന്റർ മിലാനും
ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാനുള്ള അവസരം എസി മിലാനും ഇന്റർ മിലാനും നിരസിച്ചതായി റിപ്പോർട്ട്.
2022-23 കാമ്പെയ്‌നിനിടെ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിലേക്ക് മടങ്ങാനുള്ള ആഗ്രഹം താരം പരസ്യമായി വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാവിയില്‍ വലിയ തോതില്‍ ഉള്ള അനിശ്ചിതത്വം ഉള്ളതിനാല്‍ മറ്റ് ഓപ്ഷന്‍ നോക്കുക തന്നെയാണ് അദ്ദേഹത്തിന്‍റെ കരിയറിന് നല്ലത്.
മിലാന്‍ ടീമുകളുമായുള്ള ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ഇറ്റാലിയൻ ജേണലിസ്റ്റ് ടാൻക്രെഡി പാൽമേരിയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. റൊണാൾഡോയുടെ മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തിയില്ലെങ്കിൽ കരാർ അവസാനിപ്പിക്കുന്ന കാര്യം മാൻ യുണൈറ്റഡ് പരിഗണിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.പിന്നീട് ഈ അഭ്യൂഹങ്ങളെ ശക്തമായി നിഷേധിച്ചു കൊണ്ട് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് ജേണലിസ്റ്റ് സാമുവൽ ലക്ക്ഹർസ്റ്റ് വാര്‍ത്ത പുറത്തു വിടുകയും ചെയ്തിരുന്നു.ഓഗസ്റ്റ് 22-ന് ലിവർപൂളുമായുള്ള പോരാട്ടത്തിന് ടീം തയ്യാറെടുക്കുന്നതിനാൽ റൊണാൾഡോ ഒരു തീരുമാനം ഉണ്ടാവുന്നത് വരെ മാൻ യുണൈറ്റഡിനൊപ്പം പരിശീലനം തുടരും.