ഐസിസി ടി20 റാങ്കില്‍ അസം ഒന്നാംസ്ഥാനം നിലനിര്‍ത്തി ബാബര്‍ അസം, സൂര്യകുമാർ രണ്ടാമൻ തന്നെ
ഐസിസി ടി20 റാങ്കില്‍ പാകിസ്ഥാന്‍ താരം ബാബര്‍ അസം ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത് തുടരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന മത്സരം കളിക്കാതിരുന്നതാണ് സൂര്യകുമാറിന് തിരിച്ചടിയായത്.
വിന്‍ഡീസിനെതിരെ നാല് മത്സരങ്ങൡ 135 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. എന്നാല്‍ അഞ്ചാം ടി20യില്‍ താരത്തിന് അവസരം ലഭിച്ചില്ല. അതില്‍ തിളങ്ങിയിരുന്നെങ്കില്‍ സൂര്യകുമാറിന് അസമിനെ മറികടക്കാന്‍ കഴിയുമായിരുന്നു. പാക് നായകന് 818 പോയിന്റും ഇന്ത്യൻ താരം യാദവിന് 805 പോയിന്റുമാണുള്ളത്.
റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരാണ് എന്നിവരാണ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍. വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് ആറ് സ്ഥാനം മെച്ചപ്പെടുത്തി 19-ാ റാങ്കിലെത്തി. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പന്ത് 59-ാം റാങ്കിലാണ്.
മുഹമ്മദ് റിസ്‌വാന്‍ (പാകിസ്ഥാന്‍), എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക), ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), പതും നിസ്സങ്ക (ശ്രീലങ്ക) എന്നിവരാണ് ഈ സ്ഥാനങ്ങളില്‍. ഒരു സ്ഥാനം നഷ്ടമായ വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍ ഒമ്പതാം സ്ഥാനത്തേക്കിറങ്ങി. ന്യൂസിലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെയാണ് എട്ടാമത്. മാര്‍ട്ടിന്‍ ഗപ്റ്റിലാണ് പത്താമത്.






































