മിലൻ സ്ക്രിനിയറിനെ ടീമിലെത്തിക്കണമെന്ന് ടോട്ടനത്തിനോട് കോണ്ടെ
ഇന്റർ മിലാനിൽ നിന്ന് സെന്റർ ബാക്ക് മിലൻ സ്ക്രിനിയറിനെ സൈൻ ചെയ്യാൻ ശ്രമങ്ങളാരംഭിച്ച് ടോട്ടൻനം ഹോട്സ്പർ. താരം പിഎസ്ജിയിലേക്ക് കൂടുമാറാൻ വൈകുന്ന സാഹചര്യം മുതലെടുക്കാനാണ് അന്റോണിയോ കോണ്ടെയുടെയുടെയും സംഘത്തിന്റെയും ശ്രമം. ഡിഫൻഡറെ തങ്ങളുടെ പാളയത്തിലെത്തിക്കാ ഏകദേശം 65 മില്യൺ യൂറോ മിലാന് മുമ്പിൾ ഓഫർ ചെയ്തെന്നാണ് വിവരം.
70 മില്യൺ യൂറോയാണ് ഇരുപത്തിയേഴു കാരനായ താരത്തിനു വേണ്ടി ഫ്രഞ്ച് ക്ലബ് മുന്നോട്ടുവെച്ചിരുന്നത്. പിഎസ്ജിയിലേക്ക് കൂടുമാറ്റം നടത്തുന്നതിനായുള്ള താരം വ്യക്തിപരമായ ധാരണയിൽ എത്തിയെന്നും റിപ്പോർട്ടുകളുണ്ടയായിരുന്നെങ്കിലും ഇതുവരെ കരാർ സംബന്ധിച്ച ധാരണയിലെത്താൻ ഇരുകൂട്ടർക്കുമായിട്ടില്ല,
വരരുന്ന സീസണിൽ ബ്രസീലിയൻ താരം മാർക്വീനോസിനൊപ്പം ഡിഫെൻസിൽ സ്ലോവാക്യൻ താരത്തെ അണിനിരത്താനായിരുന്നു പിഎസ്ജിയുടെ പുതിയ നീക്കം. സെർജിയോ റാമോസും കിംബംപെയും ഇതിനോടകം തന്നെ ടീമിലുണ്ടെങ്കിലും സ്ക്രിനിയറിനെ പോലൊരു താരത്തെ പിഎസ്ജിക്ക് ആവശ്യമായുണ്ട്.
70 മില്യൺ യൂറോയാണ് താരത്തിനായി പിഎസ്ജി വാഗ്ദാനം ചെയ്യുന്നതെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലുള്ള ഇന്റർ മിലാൻ എൺപതു മില്യനാണ് ആവശ്യപ്പെടുന്നത്. മുമ്പ് ക്ലബിൽ മിലൻ സ്ക്രിനിയറും കോണ്ടെയും ഒന്നിച്ചു പ്രവർത്തിച്ച പരിചയ സമ്പത്ത് താരത്തെ പ്രീമിയർ ലീഗിലെത്തിക്കാൻ സഹായകരമാവുമെന്നാണ് ടോട്ടനം കണക്കാക്കുന്നത്.






































