വിൻഡീസ് പരമ്പരക്കായി യാത്ര തിരിച്ച് സഞ്ജുവും സംഘവും
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കായി മലയാളി താരം സഞ്ജു സാംസണ് ഉള്‍പ്പെടുന്ന സംഘം യാത്ര തിരിച്ചുവെന്ന് ബിസിസിഐ. ഇംഗ്ലണ്ടിനെതരായ ഏകദിന പരമ്പരക്കുശേഷം ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവും ഇന്ന് വെസ്റ്റ് ഇന്ഡീസിലെത്തിയിരുന്നു.
സഞ്ജുവിന് പുറമെ റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്ന് വിന്‍ഡീസിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ച രോഹിത് ശര്‍മയും റിഷഭ് പന്തും ഇംഗ്ലണ്ടില്‍ ചെറിയ അവധിക്കാലം ആഘോഷിച്ചശേഷം ടി20 പരമ്പരക്ക് മുന്നോടിയായി 27-ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ധവാനാണ് ഇന്ത്യയെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.






































