ഗബ്രിയേല്‍ ജെസൂസിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കി ആഴ്‌സണല്‍
ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജെസൂസിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കി ആഴ്‌സണല്‍. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും 45 മില്യണ്‍ പൗണ്ട് മുടക്കിയാണ് താരത്തെ ഗണ്ണേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഏര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ ആല്‍വാരെസ് എന്നിവര്‍ സിറ്റിയിലേക്ക് വരുന്നതോടെ അവസരങ്ങള്‍ കുറയുമെന്ന വിലയിരുത്തലാണ് സിറ്റിയിൽ നിന്നും കൂടുമാറ്റം നടത്താൻ ജെസൂസ് തീരുമാനിച്ചത്.
ഒബാമയാങ്, ലകസറ്റ എന്നിവര്‍ക്ക് പകരക്കാരെ തേടിനടന്ന ആഴ്‌സണൽ ഈ അവസരം മുതലെടുക്കുകയായിരുന്നു. കൂടുതൽ അവസരങ്ങൾ എമിറേറ്റ്സിൽ ലഭിക്കുമെന്ന കാരണമാണ് ജെസൂസിനെയും ആഴ്സണലിലേക്ക് ആകർഷിച്ചത്. 2017-ല്‍ മാൻ സിറ്റിയിലെത്തിയ ജെസൂസ് ക്ലബിനായി 159 മത്സരങ്ങളില്‍ 58 ഗോളുകള്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ സിറ്റിയില്‍ വേണ്ടത്ര മികവ് പുറത്തെടുക്കാന്‍ ജെസൂസിന് സാധിച്ചിരുന്നില്ല. താരങ്ങളാല്‍ നിറഞ്ഞ സിറ്റി നിരയില്‍ ബ്രസീലിയൻ പലപ്പോഴും ബെഞ്ചിലായിരുന്നു സ്ഥാനം. വരുന്ന ലോകകപ്പിൽ ബ്രസീലിയൻ ടീമിൽ ഇടംലഭിക്കണമെങ്കിൽ ആഴ്‌സണലിൽ താരം മിന്നും പ്രകടനവും കാഴ്ച്ചവെക്കേണ്ടതായുണ്ട്.






































