ബംഗ്ലാദേശിനെതിരായ ഏകദിന, ടി20 മത്സരങ്ങൾക്കായുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
ബംഗ്ലാദേശിനെതിരായ ഏകദിന, ടി20 മത്സരങ്ങൾക്കായുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഒബേദ് മക്കോയ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയമാവുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാഗമായിരുന്നു മക്കോയ്. അവിടെ നടത്തിയ മികവാർന്ന പ്രകടനമാണ് താരത്തെ വീണ്ടും വിൻഡീസ് കുപ്പായത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
ഫാബിയൻ അലൻ, റോസ്റ്റൺ ചേസ്, ഷെൽഡൺ കോട്രെൽ എന്നിവർ ടീമിൽ ഇടം നേടിയില്ല. പകരം ഷമർ ബ്രൂക്ക്സ്, അൽസാരി ജോസഫ്, കീമോ പോൾ, ഡെവൺ തോമസ് എന്നിവരെയാണ് വിൻഡീസ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജൂലൈ രണ്ടു മുതൽ 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് തുടക്കമാവും. തുടർന്ന് ജൂലൈ 10, 13, 16 തീയതികളിൽ ഗയാനയിലാണ് ഏകദിന പരമ്പര നടക്കുക.
ടി20 ടീം: നിക്കോളാസ് പുരാൻ (നായകൻ), റോവ്മാൻ പവൽ, ഷമർ ബ്രൂക്ക്സ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്സ്, ഒബെദ് മക്കോയ്, കീമോ പോൾ, റൊമാരിയോ ഷെപ്പേർഡ്, ഓഡിയൻ സ്മിത്ത്, ഡെവൺ തോമസ്, ഹെയ്ഡൻ വാൽഷ് ജൂനിയർ, ഡൊമിനിക് ഡ്രേക്ക്സ്
ഏകദിന ടീം: നിക്കോളാസ് പുരാൻ (നായകൻ), ഷായ് ഹോപ്പ്, ഷമർ ബ്രൂക്സ്, കീസി കാർട്ടി, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്സ്, ഗുഡകേഷ് മോട്ടി, കീമോ പോൾ, ആൻഡേഴ്സൺ ഫിലിപ്പ്, റോവ്മാൻ പവൽ, ജെയ്ഡൻ സീൽസ്, റൊമാരിയോ ഷെഫർഡ്






































