അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു, സഞ്ചു ടീമിൽ
അയർലൻഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഇടവേളകളില്‍ മഴ പെയ്യുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടായിട്ടും ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തത് ആശ്ചര്യമായി. ടീമിൽ മൂന്നുമാറ്റങ്ങളുമായാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യ കളിക്കാനിറങ്ങുന്നത്.
പരിക്കേറ്റ റുതുരാജ് ഗെയ്‌ക്‌വാദിനെ ഒഴിവാക്കി പകരം മലയാളി താരം സഞ്ചു സാംസണിന് അവസരം ഒരുക്കി. ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവരും ടീമിലെത്തി. അയര്‍ലന്‍ഡ് ടീമില്‍ മാറ്റമില്ല. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പരമ്പര നേടും. ഇന്ത്യന്‍ ക്യാപ്റ്റനായി ഹാര്‍ദിക്കിനും സീനിയര്‍ ടീമിന്റെ മുഖ്യ കോച്ചായി വി.വി.എസ്. ലക്ഷ്മണിനും ആദ്യ കിരീടം കൂടിയാകും.
ടീം
ഇന്ത്യ; സഞ്ചു സാംസൺ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ്, ഉമ്രാൻ മാലിക്
അയർലൻഡ്: പോൾ സ്റ്റിർലിംഗ്, ആൻഡ്രൂ ബാൽബിർണി, ഗാരെത് ഡെലാനി, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, ജോർജ്ജ് ഡോക്രെൽ, മാർക്ക് അഡയർ, ആൻഡി മക്ബ്രൈൻ, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, കോനർ ഓൾഫെർട്ട്






































