അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് കളി തുടങ്ങുക. ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എന്നാൽ മഴഭീഷണിയുള്ളതിനാൽ കാര്യങ്ങൾ എങ്ങനെയാവുമെന്ന് കണ്ടറിയണം.
മഴമൂലം 12 ഓവറാക്കി ചുരുക്കിയ ആദ്യ മത്സരത്തില്‍ ഇന്ത്യ അനായാസ ജയം നേടുകയായിരുന്നു. ഇന്നത്തെ മത്സരം മഴ കളി മുടക്കിയാലും ആദ്യ മത്സരത്തിൽ ജയിച്ചതിനാൽ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാം. റുതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിനാല്‍ ബാറ്റിംഗ് നിരയില്‍ മാറ്റത്തിന് സാധ്യത. റുതുരാജ് കളിച്ചില്ലെങ്കില്‍ സഞ്ജു സാംസണോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്തും. മാത്രമല്ല ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ അരങ്ങേറ്റക്കാരൻ ഉമ്രാന് മാലിക്കിന് പകരം അര്‍ഷ്ദീപ് സിംഗിന് അവസരം നല്‍കാനും സാധ്യത തെളിയുന്നുണ്ട്. നിശ്ചിത ഇടവേളകളില്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. അതിനാൽ ടോസ് നേടുന്നവര്‍ ബോളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. മഴ മാറിനിന്നാല്‍ വിക്കറ്റില്‍ റണ്ണൊഴുകും.






































