സൂപ്പർ താരം ഗാരെത് ബെയ്ല് മേജര്‍ ലീഗ് സോക്കറിലേക്ക്
റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിച്ച സൂപ്പർ താരം ഗാരെത് ബെയ്ല് മേജര്‍ ലീഗ് സോക്കറിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി. ലോസ് ആഞ്ചലസ് എഫ്സിയാണ് വെയിൽസ് താരത്തിന്റെ പുതിയ തട്ടകം. ജൂലൈ ഏഴിനാണ് എംഎല്‍എസിലെ ട്രാന്‍സ്ഫര്‍ ജാലകം തുറക്കുക. ഇതിനുശേഷം ടീമുമായി താരം ഔദ്യോഗികുമായി കരാറില്‍ ഒപ്പുവയ്ക്കും.
ബെയ്ലിനെ ടീമിലെത്തിക്കാന്‍ വെയ്ല്‍സ് ക്ലബ്ബ് കാര്‍ഡിഫ് സിറ്റി രംഗത്തെത്തിയിരുന്നു. റയലുമായി ഒമ്പത് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനാല്‍ ഫ്രീ ട്രാന്‍സ്ഫറായി ബെയ്ലിനെ ലഭിക്കുന്ന സാഹചര്യം ഉപയോഗിക്കാനായിരുന്നു കാര്‍ഡിഫ് സിറ്റിയുടെ കരുതിയിരുന്നത്. എന്നാൽ സാലറിയുമായി സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമുണ്ടാക്കാൻ ക്ലബിനായില്ല. തുടർന്നാണ് ബെയ്ൽ അമേരിക്കൻ ലീഗിലേക്ക് ചേക്കേറുന്നത്.
എട്ടുവര്‍ഷം റയല്‍ മാഡ്രിഡ് കുപ്പായമണിഞ്ഞ ബെയ്ല് അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിലും മൂന്ന് ലാ ലിഗ കിരീട നേട്ടത്തിലും പങ്കാളിയായി. ലാലിഗയില്‍ 80, യുസിഎല്ലിൽ 17 ഗോളും താരം നേടിയിട്ടുണ്ട്.






































