European Football Foot Ball Top News transfer news

ഇം​ഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ് വെയ്ൻ റൂണി

June 25, 2022

author:

ഇം​ഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ് വെയ്ൻ റൂണി

ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മുൻ ഇതിഹാസ താരമായ വെയ്ൻ റൂണി ഇം​ഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു. രണ്ടാം ഡിവിഷൻ ക്ലബായിരുന്ന ഡെർബി, ഇക്കുറി മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്പ്പെട്ടിരുന്നു. സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് പലതവണയായി കഴിഞ്ഞ സീസണിൽ ഡെർബിയുടെ 21 പോയിന്റ് വെട്ടിക്കുറിച്ചതാണ് ടീമിന്റെ തരംതാഴ്ത്തലിന് കാരണമായത്.

2020-ലാണ് ഡെർബിയിൽ പ്ലെയർ മാനേജർ റോളിൽ റൂണിയെത്തുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ റൂണിയും ഡെർബിയും ആകെ പ്രതിസന്ധിയിലായി. പോയ സീസണിലെ പ്രതിസന്ധി ഘട്ടത്തിലും ഡെർബിയെ നല്ല രീതിയിൽ നയിക്കാൻ റൂണിക്കായി. 14 വിജയവും 13 സമനിലയും റൂണിയുടെ കീഴിൽ ടീം നേടി. എങ്കിലും പോയിന്റുകൾ വെട്ടിക്കുറച്ചത് വിനയായി.

മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടെങ്കിലും, ഡെർബിക്ക് പുതിയ ഉടമകളെത്തിയാൽ അടുത്ത സീസണിലും ടീമിൽ തുടരുമെന്ന് റൂണി അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പ്രീമിയർ ലീഗിലേക്കോ മറ്റ് ലീഗിലേക്കോ പരിശീലിപ്പിക്കാനായി തയാറെടുക്കുകയാണ് റൂണിയെന്നാണ് വാർത്തകൾ.

Leave a comment