ഒസാസുന,റയൽ ബെറ്റിസ് 20 കാരനായ ബാഴ്സലോണ വിംഗറേ സൈൻ ചെയ്യാൻ താൽപ്പര്യപ്പെടുന്നു
വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ വിങ്ങർ എസ് അബ്ഡെ തന്റെ ഭാവിയെക്കുറിച്ച് ഒരു പ്രധാന തീരുമാനമെടുക്കേണ്ടത് ഉണ്ട്.മൊറോക്കൻ-സ്പാനിഷ് വിംഗർ ഒസാസുനയിൽ നിന്നും റിയൽ ബെറ്റിസിൽ നിന്നും ശ്രദ്ധ അകർഷിക്കുന്നുണ്ട്.കഴിഞ്ഞ വേനൽക്കാലത്ത് ഹെർക്കുലീസ് സിഎഫിൽ നിന്ന് ബാഴ്സയിലേക്ക് വന്ന താരം സീനിയർ താരങ്ങളുടെ പരിക്ക് മൂലം ആദ്യ ഇലവനിലേക്ക് കളിക്കാനുള്ള സുവർണാവസരം ലഭിച്ചിരുന്നു.
അബ്ഡെ തന്റെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി.വിങ്ങിൽ മികച്ച കുതിച്ച താരം നേജർ സാവി ഹെർണാണ്ടസിൽ വലിയ മതിപ്പുണ്ടാക്കി.എന്നിരുന്നാലും, ഫെറാൻ ടോറസ്, പിയറി-എമെറിക്ക് ഔബമേയാങ്, അദാമ ട്രോർ എന്നിവരുടെ സൈനിംഗുകൾക്കൊപ്പം ഉസ്മാൻ ഡെംബെലെയുടെ ഫിറ്റ്നസിലേക്കുള്ള തിരിച്ചുവരവും അബ്ഡെയെ ബി ടീമിലേക്ക് കൊണ്ടെത്തിച്ചു.ഫസ്റ്റ് ഡിവിഷനിൽ 21 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഏഴ് അസിസ്റ്റുകളും താരം നേടി കഴിഞ്ഞു.ഇനി ഫസ്റ്റ് ഡിവിഷൻ ഫൂട്ട്ബോളിനോട് വിട പറയാൻ ഒരുങ്ങിയിരിക്കുകയാണ് താരം.ഈ സമ്മറിൽ പുതിയ സൈനിങ്ങുകൾ വരാൻ ഇരിക്കെ താരത്തിന് ബാഴ്സയിൽ തുടരുന്നതിൽ അർഥമില്ല.






































