കളി മഴയിൽ പോയാലും ടിക്കറ്റ് ഉടമകള്‍ക്കുള്ള റീഫണ്ട് പ്രഖ്യാപിച്ച് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പര സമനിലയാവുകയും ചെയ്തു. എന്നാൽ മത്സരം പൂർത്തിയാക്കാനാവാതെ വന്നതോടെ അങ്കലാപ്പിലായത്
ടിക്കറ്റ് ഉടമകള്‍ക്കുള്ള റീഫണ്ട് പ്രഖ്യാപിച്ച് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്. ടിക്കറ്റ് നിരക്കിന്റെ 50 ശതമാനമാണ് അസോസിയേഷന് മടക്കി നല്‍കുക. പരമ്പര 2-2 ന് സമനിലയിലായി. കളി ഉപേക്ഷിക്കുമ്പോള്‍ ഇന്ത്യ 3.3 ഓവറില്‍ രണ്ട് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലായിരുന്നു. ടോസിനുശേഷം മഴ പെയ്തതോടെ 50 മിനിറ്റ് വൈകിയാണ് കളി ആരംഭിച്ചത്.
19 ഓവറാക്കി ചുരുക്കിയ മത്സരം 3.3 ഓവര്‍ ആയപ്പോഴേക്കും രസംകൊല്ലിയായി വീണ്ടും മഴയെത്തി. ചട്ടമനുസരിച്ച് മത്സരത്തില്‍ ഒരു പന്തെങ്കിലും എറിഞ്ഞിട്ടുണ്ടെങ്കില്‍ ടിക്കറ്റിന്റെ പണം തിരികെ നല്‍കേണ്ട ആവശ്യമില്ലെന്നെന്നാണ്. എന്നാല്‍ ആരാധകരോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് 50 ശതമാനം തുക തിരികെ നല്കാന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് തീരുമാനിക്കുകയായിരുന്നുവെന്നും അസോസിയേഷന് ട്രഷററും ഔദ്യോഗിക വക്താവുമായ വിനയ് മൃത്യുഞ്ജയ ഔദ്യോഗികമായി വിശദീകരിക്കുകയായിരുന്നു






































