ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോസ് മൗറീഞ്ഞോയും റോമയിൽ വീണ്ടും ഒന്നിക്കാൻ സാധ്യത
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതായും റോമയിലേക്ക് ചേക്കേറി തന്റെ മുൻ ബോസ് ജോസ് മൗറീഞ്ഞോയുമായി വീണ്ടും ബന്ധം സ്ഥാപിക്കുമെന്നും റിപ്പോർട്ട് നൽകി ഇറ്റാലിയൻ മാധ്യമങ്ങൾ.ഓൾഡ് ട്രാഫോർഡിലെ പ്രശ്‌നങ്ങൾ എല്ലാം കുന്നു കൂടവേ പുതിയ മാനേജർ ആയ ടെൻ ഹാഗിന്റെ പ്ലാനിൽ തനിക്ക് റോൾ ഉണ്ടെന്ന് റൊണാൾഡോ വിശ്വാസിക്കുന്നില്ല.കൂടാതെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗും കളിക്കാൻ അവർക്ക് കഴിയില്ല.
ഏജന്റ് ജോർജ്ജ് മെൻഡസ് തന്റെ ക്ലയന്റിന് വേണ്ടി ഒരു പുതിയ ക്ലബ് കണ്ടെത്തുന്നതിനുള്ള പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു.റൊണാൾഡോയ്ക്ക് തന്റെ നാട്ടുകാരൻ ആയ മൊറീഞോയുടെ കീഴിൽ കളിച്ച നല്ല ഓർമകൾ ആണ് ഉള്ളത്.റോമയിൽ പോയാൽ ചാമ്പ്യൻസ് ലീഗ് ഫൂട്ബോൾ ഇല്ലെങ്കിലും മോറീഞ്ഞോക്ക് വേണ്ടി റൊണാൾഡോ ഒരു വിട്ടുവീഴ്ചക്ക് സമ്മതിക്കും എന്നാണ് മാധ്യമങ്ങൾ കരുതുന്നത്.






































