ബാഴ്സ യുവ താരത്തിനെ ടീമിലെത്തിക്കാൻ ടൂഷൽ
ബാഴ്‌സലോണയുടെ യുവതാരം അലജാൻഡ്രോ ബാൽഡെയെ ടീമിലെത്തിക്കാൻ ചെൽസി താൽപര്യം പ്രകടിപ്പിക്കുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിലെയും ക്യാമ്പ് നൗവിലെയും ഉദ്യോഗസ്ഥരുമായി ഇടയ്ക്കിടെ സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും റിപോർട്ട് ഉണ്ട്.സെസാർ അസ്പിലിക്യൂറ്റയും മാർക്കോസ് അലോൻസോയും ക്ലബ് വിടുമെന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്.ഈ വിടവിൽ ബാഴ്സ യുവ താരം മികച്ച ഒരു കൂട്ടിച്ചേർക്കൽ ആയിരിക്കും എന്ന് ടൂഷൽ വിശ്വസിക്കുന്നു.
ബാഴ്സയുടെ അലോൻസോ,അസ്പിലിക്യൂറ്റ കരാറിൽ ബാൽഡേയേ ഉലപ്പെടുത്താൻ ആണ് ചെൽസിയുടെ നീക്കം.സാമ്പത്തിക ബുദ്ധമുട്ട് ഉള്ള ബാഴ്സക്ക് ഇത് ഒരു നല്ല വർത്തയാണ് എങ്കിലും സാവി ബാൽഡേയെ തന്റെ പ്ലാനിൽ ഉൾപ്പെടുത്തിയിട്ട് ഉണ്ട്.നിലവിലെ കാമ്പെയ്‌നിനിടെ കൗമാരക്കാരൻ രണ്ടു തവണ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു.മെയ് 15 ന് ഗെറ്റാഫെയിൽ ബാഴ്‌സലോണ സമനില നേടിയ മൽസരത്തിൽ അദ്ദേഹം 90 മിനിറ്റ് മുഴുവൻ കളിച്ചിരുന്നു.






































