പോർചുഗീസ് താരം ആയ ഫാബിയോ വിയേര ആഴ്സണലിലേക്ക്
പോർട്ടോ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫാബിയോ വിയേരയെ 40 മില്യൺ യൂറോ വരെ വിലമതിക്കുന്ന ഒരു കരാറിൽ ആഴ്സണൽ ഒപ്പിടാൻ ഒരുങ്ങുന്നു.22-കാരന് ഇന്ന് മെഡിക്കൽ ഉണ്ടായിരിക്കുന്നതായിരിക്കും.റിപ്പോർട്ടുകൾ പ്രകാരം അഞ്ച് വർഷത്തെ കരാറിൽ ആണ് താരം ആഴ്സണലിലേക്ക് വരുന്നത്.താരത്തിന്റെ റിലീസ് ക്ലോസ് 50 മില്യൺ യൂറോ ആണെങ്കിലും ആഴ്സണലിന്റെ ഓഫറിൽ പോർട്ടോ തൃപ്തർ ആണ്.
ആഴ്സണൽ ആദ്യം 35 മില്യൺ യൂറോ നല്കുമെന്നും പിന്നീട് താരത്തിന്റെ പ്രകടനത്തെ വിലയിരുത്തി 5 മില്യൺ യൂറോയും ഉൾപ്പെട്ട ഒരു 40 മില്യൺ യൂറോ കരാർ ആണ് നിലവിൽ ഉള്ളത്.പോർട്ടോയ്ക്ക് വേണ്ടി 39 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും 16 അസിസ്റ്റുകളും നേടിയ വിയേര ടീമിന് വേണ്ടി പല പൊസിഷനിലും കളിച്ചിട്ടുണ്ട്. പോർച്ചുഗലിനായി സീനിയർ ഇന്റർനാഷണൽ മത്സരത്തിൽ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും അവരുടെ അണ്ടർ 21 ടീമിന് വേണ്ടി 20 തവണ കളിച്ചിട്ടുണ്ട്.






































