European Football Foot Ball Top News transfer news

ബ്രന്റ്‌ഫോര്‍ഡുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് ക്രിസ്റ്റ്യന്‍ എറിക്‌സൺ

June 14, 2022

author:

ബ്രന്റ്‌ഫോര്‍ഡുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് ക്രിസ്റ്റ്യന്‍ എറിക്‌സൺ

പ്രീമിയര്‍ ലീഗില്‍ പുതിയ തട്ടകം തേടുന്ന സൂപ്പർ താരം ക്രിസ്റ്റ്യന്‍ എറിക്‌സൺ ബ്രന്റ്‌ഫോര്‍ഡുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതായി റിപ്പോർട്ടുകൾ. 2020 യൂറോ കപ്പ് മത്സരത്തിനിടെ കാര്‍ഡിയാക് അറസ്റ്റ് വന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ താരത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെ വരാൻ അവസരം നൽകിയവരായിരുന്നു ബ്രന്റ്‌ഫോര്‍ഡ്.

എന്നാൽ വരുന്ന സീസണിൽ മികച്ചൊരു ടീമിലേക്ക് കൂടുമാറാനാണ് ഡെൻമാർക്ക് താരമായ എറിക്‌സണിന്റെ താത്പര്യം. കളത്തിലേക്ക് തിരിച്ചെത്തിയ എറിക്‌സണ്‍ പ്രീമിയര്‍ ലീഗ് ക്ലബായ ബ്രന്റ്‌ഫോര്‍ഡില്‍ പോയ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എറിക്‌സണെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനും താരത്തിന്റെ മുൻ ക്ലബായ ടോട്ടൻഹാമിനും താത്പര്യമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് താരം ക്ലബുമായി പുതിയ കരാർ ഒപ്പുവെക്കാൻ താത്പര്യപ്പെടാത്തത്.

ഈ മാസം അവസാനത്തോടെ എറിക്സണിന്റെ ബ്രെന്റ്ഫോർഡുമായുള്ള കരാർ അവസാനിക്കും. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്ന എറിക്‌സൺ പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു ക്ലബിലേക്ക് ചേക്കേറാനാണ് മുൻഗണന നൽകുന്നത്.

Leave a comment