ബെന്‍ ഫോക്സ് ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് ബെന്‍ സ്റ്റോക്സ്
ബെന്‍ ഫോക്സാണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് വിശേഷിപ്പിച്ച് ഇംഗ്ലീഷ് ടെസ്റ്റ് നായകന് ബെന്‍ സ്റ്റോക്സ്. ന്യൂസിലന്‍ഡിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റിന് പിന്നിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെയാണ് സ്റ്റോക്സ് താരത്തെ പ്രശംസ കൊണ്ടു മൂടിയത്. വിക്കറ്റിന് പിന്നില്‍ ഫോക്സിന്റെ സാന്നിധ്യം തനിക്കും ടീമിലെ മറ്റ് ബോളർമാർക്കും ഏറെ ആത്മവിശ്വാസമാണ് നൽകുന്നത് എന്നും സ്റ്റോക്സ് അഭിപ്രായപ്പെട്ടു.
കൗണ്ടിയില്‍ സറേയ്ക്കായി കളിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന മണിക്കൂറുകളില്‍ ഫോക്സ് വളരെ നന്നായി കളിച്ചുവെന്നും ടീമിന്റെ നായകൻ വെൻ സ്റ്റോക്സ് പറഞ്ഞു. ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ മുന്‍ നായകന് ജോ റൂട്ടുമായി ചേർന്ന് പുറത്താവാതെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഫോക്സിന് സാധിച്ചിരുന്നു.
പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ 277 റണ്‍സ് വിജയലക്ഷ്യം നാലാം ദിനം ആദ്യ സെഷനില്‍ തന്നെ 78.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. റൂട്ട് 170 പന്തില്‍ 115 റൺസും ഫോക്സ് 92 പന്തില്‍ 32 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.






































