European Football Foot Ball Top News transfer news

റൂഡിഗറിനെ ടീമിലെത്തിച്ച വിവരം സ്ഥിരീകരിച്ച് റയല്‍ മാഡ്രിഡ്

June 2, 2022

author:

റൂഡിഗറിനെ ടീമിലെത്തിച്ച വിവരം സ്ഥിരീകരിച്ച് റയല്‍ മാഡ്രിഡ്

ചെല്‍സിയുടെ പ്രതിരോധ താരം അന്‍റോണിയോ റൂഡിഗറിനെ ടീമിലെത്തിച്ച വിവരം സ്ഥിരീകരിച്ച് ലാലിഗ, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡ്. നാല് വര്‍ഷത്തെ കരാറിലാണ് റൂഡിഗര്‍ റയലിലെത്തുന്നത്. ഈ സീസൺ അവസാനിക്കുന്നതോടെ താരം ചെല്‍സി ടീമില്‍ നിന്ന് പടിയിറങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

റൂഡിഗറുമായി കരാര്‍ പുതുക്കാന്‍ ചെല്‍സിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് താരം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നിന്ന് കൂടുമാറ്റ സാധ്യതകൾ തേടിയത്. തുടർന്ന് റയലിന് പുറമെ ബാഴ്‌സലോണ, യുവെന്റസ്, പിഎസ്ജി ടീമുകളും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ജർമൻ പ്രതിരോധ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു.

2017 മുതല്‍ ചെല്‍സിയുടെ താരമാണ് റൂഡിഗര്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഉജ്ജ്വലമായ പ്രകടനമാണ് താരം ടീമിനായി പുറത്തെടുത്തത്. തുടർന്ന് പ്രമുഖ യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു.

Leave a comment